തൃപ്രയാര്‍: തൈപ്പൂയ കാവടിയാഘോഷത്തിനിടെ ആര്‍.എസ്.എസ് - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി നാലുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കഴിമ്പ്രം വളവത്ത് കമലിനെ (28), തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും കഴിമ്പ്രം വാഴപ്പുള്ളി ജിഷ്ണു (24), കുണ്ടായില്‍ സുബിന്‍ (25) എന്നിവരെ വലപ്പാട് ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ആനവിഴുങ്ങി ചിറ്റാപ്പുറത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഷിനിലിനെ (30) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിനിലിനും കമലിനും തലക്ക് ഗുരുതര പരിക്കേറ്റു. എടമുട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയ മഹോത്സവത്തോടനുബന്ധിച്ച കാവടിയാട്ടത്തിനിടെയാണ് എടമുട്ടം പടിഞ്ഞാറ് പഴയ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുവെച്ചാണ് വ്യാഴാഴ്ച രാത്രി 9.30ന് ഇരുസംഘവും ഏറ്റുമുട്ടിയത്. രണ്ടുദിവസം മുമ്പ് ക്ഷേത്രത്തിലെ കലാപരിപാടികള്‍ നടന്നുകൊണ്ടിരിക്കേ ഡി.വൈ.എഫ്.ഐ ജോയന്‍റ് സെക്രട്ടറിയായ അനില്‍കുമാറിനെ സൈക്കിള്‍ ചെയിനും ഫ്രീവീലുമുപയോഗിച്ച് അടിച്ച് പരിക്കേല്‍പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.