വായ്പ തിരിച്ചടക്കാത്തവരുടെ വീടിന് മുന്നില്‍ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധക്കൂട്ടായ്മ

തൃശൂര്‍: അരക്കോടി രൂപക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരും വിരമിച്ചവരും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഇരുപതിടത്താണ് വ്യാഴാഴ്ച കൂട്ടായ്മ നടന്നത്. ജില്ലയില്‍ അഞ്ചിടങ്ങളില്‍ വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. ബാങ്ക് പ്രവൃത്തി സമയം തടസ്സപ്പെടുത്താതെ, രാവിലെ 9.30 മുതല്‍ ഒരു മണിക്കൂര്‍ നീളുന്നതായിരുന്നു കൂട്ടായ്മ. തൃശൂര്‍ നഗരത്തില്‍ മന്നാടിയാര്‍ ലെയ്നിലെ മാളിയേക്കല്‍ ഗ്രൂപ് ഓഫ് കമ്പനീസിന്‍െറ കോര്‍പറേറ്റ് ഓഫിസിന് മുന്നിലും പാര്‍ട്ണര്‍മാരായ രണ്ടുപേരുടെ പൂങ്കുന്നം ഹരിനഗറിലെയും പാലിയേക്കര ചിറ്റിശേരിയിലെയും വീടുകള്‍ക്ക് മുന്നിലും കൂട്ടായ്മ സംഘടിപ്പിച്ചു. 25 കോടി വായ്പയെടുത്ത സ്ഥാപന ഉടമകള്‍ കുടിശ്ശിക വരുത്തിയതായി ജീവനക്കാരുടെ പ്രതിനിധി പറഞ്ഞു. ചിയ്യാരം ശ്രീലക്ഷ്മി ഗോള്‍ഡ് ഹോള്‍സെയില്‍ മാനുഫാക്ചറിങ് യൂനിറ്റ്, ഉടമയുടെ കല്ലൂരിലെ വീട്, ചാലക്കുടി കുറ്റിക്കാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രസ്, കൊരട്ടി കിന്‍ഫ്ര എന്നിവിടങ്ങളിലും കൂട്ടായ്മ സംഘടിപ്പിച്ചു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കിലെ ജീവനക്കാരും വിരമിച്ചവരും ഒത്തുചേര്‍ന്നാണ് നൂതന സമരരീതിക്ക് വ്യാഴാഴ്ച തുടക്കമിട്ടത്. പണം തിരിച്ചടക്കാത്തവരാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ പലരും തിരിച്ചടവ് വാഗ്ദാനവുമായി രംഗത്തത്തെിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെയായി ഒന്നും തിരിച്ചടക്കാത്ത വ്യക്തികളുടെ വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലാണ് സമരം ആരംഭിച്ചത്. നിയമത്തിന്‍െറ കുറുക്കുവഴികള്‍ ഉപയോഗിച്ച് വായ്പ തിരിച്ചടക്കാതെ ഒളിച്ചുകളിക്കുന്നവരെ തുറന്നു കാട്ടുകയാണ് ലക്ഷ്യം. സംഘടന പ്രതിനിധികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.