തൃശൂര്‍: വരള്‍ച്ചാ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ കുടിവെളളക്ഷാമം പരിഹരിക്കാനായി 1526 ശുദ്ധജല കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 531 കിയോസ്ക്കുകള്‍ പൊതു ഇടങ്ങളിലും 59 എണ്ണം പട്ടികജാതി കോളനികളിലുമാണ് സ്ഥാപിക്കുക. 5,000 ലിറ്റര്‍ ശേഷിയുള്ള സംഭരണിയോടു കൂടിയ കിയോസ്ക്കുകളാണ് സ്ഥാപിക്കുന്നത്. അതിന്‍െറ നിര്‍മാണം ജില്ല നിര്‍മിതി കേന്ദ്രം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ വഴി പൂര്‍ത്തിയാക്കും. ഒരു വാര്‍ഡില്‍ ഒരു കിയോസ്ക് എന്ന രീതിയിലാണ് സ്ഥാപിക്കുക. വരള്‍ച്ച രൂക്ഷമായ പട്ടികജാതി കോളനികള്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ക്കാണ് കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന്‍െറ മേല്‍നോട്ടം. പദ്ധതി നടത്തിപ്പിനായി ഡെപ്യൂട്ടി കലക്ടര്‍ക്കുകീഴില്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി.ഡെവലപ്പ്മെന്‍റ് കമീഷണര്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍, നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എന്നിവരടങ്ങിയ കോര്‍കമ്മിറ്റിയുണ്ട്. വരള്‍ച്ച രൂക്ഷമാകുമെന്ന സാഹചര്യം പരിഗണിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി തുടങ്ങി. വരള്‍ച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ശനിയാഴ്ച മന്ത്രി എ.സി. മൊയ്തീന്‍െറ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.