മോഷ്ടിച്ച ബൈക്കുമായി കൗമാരക്കാര്‍ പിടിയില്‍

തൃശൂര്‍: വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി കൗമാരക്കാര്‍ പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ കണിമംഗലം പാടത്തിന് സമീപം വാഹനപരിശോധനക്കിടെ പളളിപ്പുറം മാമ്പുളളി പ്രണവ്, കൊഴുക്കുള്ളി കോച്ചേരി സംഗീത് എന്നിവരെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായ കൂട്ടത്തിലുണ്ട്. പാലയ്ക്കല്‍ ഭാഗത്ത് നിന്ന് പള്‍സര്‍ ബൈക്കുമായി വന്ന ഇവര്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന് കണിമംഗലം ക്ഷേത്രത്തിന് മുന്നില്‍ വെച്ച് പിടികൂടി. മോഷ്ടിച്ച ബൈക്കിന്‍െറ നമ്പര്‍ പ്ളേറ്റ് മാറ്റിയാണ് ഓടിച്ചിരുന്നത്. മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍, ആട്, ഹെല്‍മറ്റ്, വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ എന്നിവ മോഷ്ടിക്കാറുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവ വിറ്റു കിട്ടുന്ന പണം ആര്‍ഭാടത്തിനും മദ്യത്തിനുമായാണ് ചെലവാക്കാറെന്നും ഇവര്‍ പറഞ്ഞു. വെസ്റ്റ് സി.ഐ വി.കെ. രാജുവിന്‍െറ നിര്‍ദേശപ്രകാരം നെടുപുഴ എസ്.ഐ കെ.സതീഷ്കുമാര്‍, എ.എസ്.ഐ വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.