പാവറട്ടി: ഷോബിത്തിനേയും മനീഷിനേയും നാട് വിതുമ്പലോടെ യാത്രയാക്കി. കഴിഞ്ഞ ദിവസം പെരുവല്ലൂര്‍ ക്ഷേത്രക്കുളത്തില്‍ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഷോബിത്തിനും മനീഷിനും അന്ത്യോപചാരം അര്‍പ്പിക്കാനും ബന്ധുക്കളുടേയും നാട്ടുകാരുടേയും ദുഖത്തില്‍ പങ്കാളിയാകാനും സഹപാഠികളും അധ്യാപകരും എത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് എളവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ പുലിക്കോട്ടില്‍ ഷാജുവിന്‍െറയും ഷീമയുടെയും മകന്‍ മനീഷും(16 ) വെന്മെനാട് എം.എ.എസിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിയായ കൈതാരത്ത് സണ്ണിയുടെയും റീനയുടെയും മകന്‍ ഷോബിത്തും(16) പെരുവല്ലൂര്‍ കോട്ട വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. നീന്തല്‍ വശമില്ലാത്ത ഷോബിത്ത് മുങ്ങിപ്പോകുന്നത് കണ്ട് മനീഷ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച എളവള്ളി സെന്‍റ് ആന്‍റണീസ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.