തൃശൂര്‍: പേപ്പറില്‍ വിസ്മയം തീര്‍ത്ത് ചിറ്റിലപ്പിള്ളി ഐ.ഇ.എസിലെ കുട്ടികള്‍. കായ്കനികളും പഴവര്‍ഗങ്ങളും ഇലകളും, അവയുടെ വിശേഷണങ്ങളും ഗുണവിവരങ്ങളും, നൂറ്റമ്പതോളം ചിത്രങ്ങളും ത്രിമാന ആംഗിളില്‍ ഒരുക്കാന്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത് വെറും ക്രേപ് പേപ്പര്‍. ഇതോടെ വിദ്യാര്‍ഥികള്‍ നടന്നുകയറിയത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലും. ഇതാദ്യമായാണ് ത്രിമാന ചിത്രങ്ങളൊരുക്കി കേരളത്തില്‍ ഇന്ത്യാബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കുന്ന സ്കൂള്‍ ഇടം നേടുന്നത്. നിശ്ചിത അളവില്‍ ചുരുട്ടിയെടുത്ത് വെള്ളത്തില്‍ മുക്കി ഒട്ടിച്ച് നിറം ചേര്‍ത്താണ് ചിത്രങ്ങള്‍ക്ക് ത്രിമാന സ്വഭാവമുണ്ടാക്കിയത്. സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍ ജോഷിയും പ്രിന്‍സിപ്പല്‍ ലതാ പ്രകാശും വൈസ് പ്രിന്‍സിപ്പല്‍ ഷീല വര്‍ഗീസും പൂര്‍ണ പിന്തുണയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. സ്കൂളില്‍ നടന്ന കെ.ജി വാര്‍ഷികാഘോഷ ചടങ്ങില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വാര്‍ഷികാഘോഷം കൊച്ചിന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ റാല്‍ഫി സൈമണ്‍ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യാബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധി ഡോ.ശാരി ചങ്ങരംകുമരത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ ലതാ പ്രകാശ് സ്വീകരിച്ചു. ഐ.ഇ.എസ് പ്രസിഡന്‍റ് കെ.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.