ഗുരുവായൂര്‍ ഫിലിം ഫെസ്റ്റിന് തിരിതെളിഞ്ഞു

ഗുരുവായൂര്‍: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ ഭാഗമായി ദര്‍പ്പണ ഫിലിം സൊസൈറ്റി നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ ഫിലിം ഫെസ്റ്റിന് തിരി തെളിഞ്ഞു. ലൈബ്രറി വളപ്പില്‍ സംവിധായിക വിധു വിന്‍സെന്‍റ് ഉദ്ഘാടനം ചെയ്തു. ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന മാധ്യമമായ സിനിമയെ പ്രതിരോധത്തിന്‍െറ ഭാഷയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയാണ് സംവിധായിക എന്ന നിലയില്‍ തന്നെ അലട്ടുന്നതെന്ന് വിധു വിന്‍സെന്‍റ് പറഞ്ഞു. കല എന്നതിനൊപ്പം തന്നെ ഒരു രാഷ്ട്രീയ ദൗത്യം സിനിമക്കുണ്ടെന്ന ബോധ്യത്തോടെയാണ് താന്‍ സിനിമയെ സമീപിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുന്‍ നഗരസഭാധ്യക്ഷന്‍ പി.എസ്. ജയന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ‘അര്‍ധസത്യ’, ‘മൈ ഗ്രാന്‍ഡ് മദര്‍ ഫാനി കപ്ളാന്‍’, ‘മാന്‍ഹോള്‍’ എന്നീ സിനിമകളാണ് ശനിയാഴ്ച പ്രദര്‍ശിപ്പിച്ചത്. കെ.എ. മോഹന്‍ദാസ്, കൗണ്‍സിലര്‍ ശ്രീദേവി ബാലന്‍, കെ.എ. രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് നൈഫ് ഇന്‍ ദി ക്ളിയര്‍ വാട്ടര്‍, 12ന് അമീബ എന്നീ സിനിമകള്‍ ബാലകൃഷ്ണ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.