തൃശൂര്‍: ചാലക്കുടിയില്‍ പൂലാനിയിലെ ഐസ്ക്രീം വിഷബാധക്ക് കാരണം ഭക്ഷ്യയോഗ്യമല്ലാത്ത ഐസ്ക്രീം കഴിച്ചതാണെന്ന് പഠന റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗമാണ് സാമ്പിള്‍ പരിശോധന നടത്തിയത്. ഐസ്ക്രീം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്കൂപ്പ്, വിതരണം ചെയ്തവര്‍ ഉപയോഗിച്ച തോര്‍ത്ത് എന്നിവ വൃത്തിഹീനവും മാരകരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയകളും നിറഞ്ഞതാണെന്നും കണ്ടത്തെി. വിതരണക്കാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിത അറിയിച്ചു. ഉത്സവസ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വിപണനം നടത്താവൂ. ഇക്കാര്യം കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യകേന്ദ്രത്തെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. മേലൂര്‍ പൂലാനി സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉത്സവത്തിനിടെ അവിടെനിന്ന് വാങ്ങിയ ഐസ്ക്രീം കഴിച്ച് അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.