ഉപതെരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ സി.വി. ആനന്ദന്‍, യു.ഡി.എഫിനായി കോണ്‍ഗ്രസിലെ സി.എസ്. സുവിന്‍, ജനകീയ മുന്നണിക്കുവേണ്ടി ആര്‍.എം.പിയിലെ കെ.കെ. സുമേഷ്, എന്‍.ഡി.എക്കുവേണ്ടി ബി.ജെ.പിയിലെ കെ.എസ്. ഷിജു, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉഷ കുമാരി എന്നിവരാണ് പത്രിക നല്‍കിയത്. പഞ്ചായത്തംഗമായിരുന്ന സി.പി.എമ്മിലെ ഉണ്ണികൃഷ്ണന്‍ മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2015ല്‍ ഉണ്ണികൃഷ്ണന്‍ 118 വോട്ടിനാണ് ജയിച്ചത്. ആര്‍.എം.പിയിലെ കെ.കെ. സുമേഷ് രണ്ടാം സ്ഥാനത്തും യു.ഡി.എഫിലെ കൃഷ്ണന്‍കുട്ടി മൂന്നാംസ്ഥാനത്തും എത്തി. ഇത്തവണ രണ്ടുംകല്‍പിച്ചാണ് യു.ഡി.എഫ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തത്തെിയ ആര്‍.എം.പി വിജയം ലക്ഷ്യംവെച്ചാണ് സുമേഷിനെ വീണ്ടും മത്സരിപ്പിക്കുന്നത്. അതേസമയം, ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. ആര് ജയിച്ചാലും എല്‍.ഡി.എഫിന്‍െറ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ഭരണം നേടിയത്. 18ല്‍ 13 വാര്‍ഡിലും എല്‍.ഡി.എഫിനായിരുന്നു ജയം. നാല് വാര്‍ഡ് എന്‍.ഡി.എ നേടിയപ്പോള്‍ ഒരു സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. ഫെബ്രുവരി 21നാണ് തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗം ജോലി ലഭിച്ച് പോയതോടെ ഒമ്പതാം വാര്‍ഡിലും ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.