ബി.ജെ.പി -സി.പി.എം രഹസ്യ ബാന്ധവം -യു.ഡി.എഫ് തൃശൂർ: കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാക്കൾ പ്രതികളായ കള്ളനോട്ടടി കേസ് നോട്ട് ഫോേട്ടാസ്റ്റാറ്റ് എടുത്ത കേസാക്കിയ ആഭ്യന്തര വകുപ്പിെൻറ നടപടി ബി.ജെ.പി-സി.പി.എം രഹസ്യ ബാന്ധവത്തിെൻറ പ്രത്യക്ഷ തെളിവാണെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ആരോപിച്ചു. ഇതടക്കമുള്ള ബി.ജെ.പി-സി.പി.എം രഹസ്യ ബാന്ധവത്തിനും കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളുടെ ജനേദ്രാഹ നടപടികൾക്കുമെതിരെ ആഗസ്റ്റ് 19ന് അഞ്ചിന് നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. 10, 11 തീയതികളിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗങ്ങൾ നടക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ജനതാദൾ യു ജില്ല പ്രസിഡൻറ് യൂജിൻ മോറേലി, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.