'നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കരുത്​'

തൃശൂർ: വടക്കാഞ്ചേരി-മണ്ണുത്തി ഹൈവേയിൽ നിർമാണം പൂർത്തിയാക്കിയേ ടോൾ പിരിവ് ആരംഭിക്കാവൂ എന്ന് തൃശൂർ ജില്ല ലോറി ഒാപറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നാലുവരി പാതയിൽ ബസ്ബേ ഇല്ലാത്തതും സിഗ്നലുകൾക്ക് ടൈമർ ഇല്ലാത്തതും മരണക്കുഴികളും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്്. തകർന്ന റോഡുകൾ വൻതോതിൽ ഇന്ധന നഷ്ടത്തിനും വാഹനങ്ങൾ കേടുവരുന്നതിനും ഇടയാക്കുന്നു. പ്രസിഡൻറ് പി.കെ. ജോൺ, സെക്രട്ടറി .ബി. പുരുഷോത്തമൻ, രാജു നെല്ലിപറമ്പിൽ, ജോൺസൺ പീച്ചി, എ.ടി. ജോൺസൺ എന്നിവർ സംസാരിച്ചു. ഗവ. എൻജി. കോളജിൽ ഗിയർ അപ്പ്-2017 തൃശൂർ: ഗവ.എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വ്യാഴാഴ്ച 'ഗിയർ അപ്പ്-2017' എന്ന പേരിൽ വിദ്യാഭ്യാസ എക്സ്പോ നടത്തും. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ മില്ലേനിയം ഒാഡിറ്റോറിയത്തിലാണ് പ്രദർശനം. വിദ്യാർഥികളുടെ േപ്രാജക്റ്റുകൾ, എൻജിൻ മോർച്ചറി, വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടാകും. കോളജിലെ വിവിധ ലാബുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് എൻജിനുകളുടെ പ്രവർത്തനം കാണാനുള്ള അവസരവും ഉണ്ടാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.