വാടാനപ്പള്ളി: തളിക്കുളം ഹൈസ്കൂളിെൻറ മൈതാനം കൈയേറാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുക്കണമെന്നും െമെതാനം പൂർണമായും സംരക്ഷിക്കണമെന്നും ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സിക്കുന്നതിന് പണിപൂർത്തീകരിച്ച കെട്ടിടം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സ്നേഹ ലിജി, രഞ്ജിത്ത് വാലത്ത്, പി.ബി. രഘുനാഥൻ, കെ.വി. അനിൽ, ഐ.ഡി. രഞ്ജിത്ത്, എൽ.എസ്. അലി, സെക്രട്ടറി എസ്. ഭാസ്കരൻ, മേഖല സെക്രട്ടറി കെ.എസ്. ബിനോജ്, ഭാസ്കരൻ, മോചിത മോഹനൻ, ഇ.വി. ദിനേഷ്കുമാർ, പ്രദീപ് ലാൽ ,ശൈലേഷ് ദിവാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.