കോൺഗ്രസ് കുടുംബ സമ്മേളനം

കുന്നംകുളം: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച ചൊവ്വന്നൂർ 1042ാം ബൂത്ത് കോൺഗ്രസ് കുടുംബ സമ്മേളനം പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ദാമോദരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളെ ഡി.സി.സി സെക്രട്ടറി ടി.കെ. ശിവശങ്കരൻ ആദരിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. ജയശങ്കർ, പി.കെ. ഗോപാലൻ, മണ്ഡലം പ്രസിഡൻറ് സി.കെ. ജോൺ, സി.പി. ജോസ്, കെ.കെ. മോഹനൻ, വർഗീസ് ചൊവ്വന്നൂർ, ജോയ് ചൊവ്വന്നൂർ, നിധീഷ് എന്നിവർ സംസാരിച്ചു. പ്രമേഹ നിവാരണ യജ്ഞം കുന്നംകുളം: നഗരസഭയുടെയും യോഗശാസ്ത്ര പരിഷത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ലൈബ്രറി ഹാളിൽ പ്രമേഹ നിവാരണ യജ്ഞം നടക്കും. നഗരസഭാ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി പി. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. ഇൗ മാസം 15 വരെ ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ ക്ലാസുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.