അഴിമതിക്കാർക്ക് സംരക്ഷണമുണ്ടാവില്ല: മന്ത്രി എ.സി.മൊയ്തീൻ

ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ സെമിനാർ തൃശൂർ: അഴിമതിയെ ഒരു തരത്തിലും പ്രോൽസാഹിപ്പിക്കില്ലെന്നും, അഴിമതിക്കാർക്ക് സംരക്ഷണവുമുണ്ടാകില്ലെന്നും മന്ത്രി എ.സി.മൊയ്തീൻ. കേരള ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിേയഷൻ (കെ.ജെ.എസ്.ഒ.എ) തൃശൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മേഖലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ ജയിൽ ജീവനക്കാരുടെ മക്കൾക്കുള്ള പുരസ്കാരം സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാർ വിതരണം ചെയ്തു. പി.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അഴിമതി രഹിത സർക്കാർ സർവിസ് എന്ന വിഷയത്തിൽ വിജിലൻസ് എസ്.ഐ കെ.ടി.സലിൽകുമാറും, മാനസിക സമ്മർദവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ ഡോ.എം.രാമനുണ്ണിയും സംസാരിച്ചു. അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ, കേരള ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. സന്തോഷ്, ജയിൽ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിേയഷൻ സംസ്ഥാന കമ്മിറ്റിയംഗം സി.എം. ഉണ്ണികൃഷ്ണൻ, പി.വി. ജോഷി, കെ.സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.