സംസ്ഥാന നേതൃസമ്മേളനം

തൃശൂർ: പഞ്ചാബ് നാഷനൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സത്യനാഥൻ ഉദ്ഘാടനം ചെയ്തു. 22ന് ബാങ്ക് ജീവനക്കാരുടെ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. 16ന് ജില്ല തലങ്ങളിലും 18ന് തിരുവനന്തപുരത്ത് റിസർവ് ബാങ്കിന് മുന്നിലും ധർണ നടത്തും. എൻ.അശോകൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധേഷ് ശ്രീധരൻ, കെ.എം. ജ്യോതിഷ്കുമാർ, ടി.എസ്. മനോഹരൻ, പി.ആർ.ആർ.എസ്.‍അയ്യർ എന്നിവർ സംസാരിച്ചു. സർവിസിൽ നിന്ന് വിരമിച്ച കെ.പി. നന്ദകുമാറിന് യാത്രയയപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.