ഭൂരഹിത കുടുംബക്ഷേമ സമിതി സമ്മേളനത്തിൽ ചേരിതിരിഞ്ഞ്​ ബഹളം

തൃശൂർ: ഭൂരഹിത സംസ്ഥാന ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേ‍ളനത്തിൽ ഒരു വിഭാഗത്തി​െൻറ പ്രതിഷേധം. ശനിയാഴ്ച ഉച്ചക്ക് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന സമ്മേളനത്തിലാണ് ബഹളം നടന്നത്. ഔദ്യോഗിക ഭാരവാഹികളെ ഒഴിവാക്കിയെന്നും അനധികൃത പിരിവ് നടത്തിയെന്നും ‍ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. എഴംഗ ഭരണസമിതിയിലെ ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേരെ ഒഴിവാക്കിയാണ് സമ്മേളനം നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി അംഗം ജിജോ ആരോപിച്ചു. 1500 അംഗങ്ങളിൽനിന്ന് 100 രൂപ വീതം അംഗത്വ ഫീസ് ഇൗടാക്കിയ പ്രസിഡൻറ് ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് അദ്ദേഹത്തി​െൻറ ആരോപണം. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിൽ ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങിയില്ല. പ്രസിഡൻറി​െൻറ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവി, കലക്ടർ, വിജിലൻസ്, ജില്ല രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഭൂരഹിതരുടെ കൈയിൽനിന്ന് പിരിച്ചെടുത്ത പണത്തി​െൻറ കണക്ക് വേണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ സമ്മേളന ഹാളിലേക്കെത്തി. അധ്യക്ഷപ്രസംഗം നടത്തുകയായിരുന്ന പ്രസിഡൻറ് റിപ്പോർട്ട് അവതരണത്തിൽ ആവശ്യങ്ങൾ ഉന്നയിക്കാമെന്ന് പറഞ്ഞു. പ്രതിഷേധക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ യോഗം തുടർന്നു. ഫ്ലാറ്റല്ല, ഭൂമിയും വീടുമാണ് വേണ്ടത് എന്ന പ്രഖ്യാപനത്തിലാണ് സമിതി സംസ്ഥാന സമ്മേളനം നടത്തിയത്. ഏഴംഗ ഭരണസമിതിയിൽ രണ്ടുപേർ ഒഴികെ ആരെയും ക്ഷണിച്ചിരുന്നില്ല. 100 രൂപ അടച്ചപ്പോൾ കിട്ടിയ അംഗത്വ സർട്ടിഫിക്കറ്റുമായാണ് പ്രതിഷേധക്കാർ സമ്മേളനത്തിനെത്തിയത്. യോഗാനന്തരം ചർച്ച നടത്തിയെങ്കിലും വ്യക്തമായ വിശദീകരണം നൽകാൻ ഭാരവാഹികൾക്കായില്ല. ഔദ്യോഗിക ഭാരവാഹിത്വത്തിൽ ഉള്ളവരെ അറിയിക്കാതെ പുതിയ കമ്മിറ്റി രൂപവത്കരിച്ചത് ഉൾെപ്പടെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സമ്മേളനം പൗരാവകാശ പ്രവർത്തകൻ പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.പി. ജോയ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.