സ്വകാര്യ മൂലധനം നാടിെൻറ അഭിവൃദ്ധിക്കായി ഉപയോഗിക്കും -മന്ത്രി തൃപ്രയാർ: സ്വകാര്യ മൂലധനം നാടിെൻറ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തലാണ് ഇടതുപക്ഷ സാമ്പത്തിക ബദൽ നയമെന്ന് മന്ത്രി എ.സി. മൊയ്തീൻ. സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും നിക്ഷേപം സ്വീകരിച്ച് റോഡുകൾ നിർമിച്ച് ഗതാഗത സൗകര്യം വർധിപ്പിക്കണം. ഇടതുപക്ഷം പോരാടുന്നത് ആയുധമെടുത്തല്ല ആശയമെടുത്താണെന്നും മന്ത്രി പറഞ്ഞു. കെ.വി. പീതാംബരൻ അധ്യക്ഷത വഹിച്ചു. യു.പി. ജോസഫ്, പി.എം. അഹമ്മദ്, ഹാരിസ് ബാബു, ഐ.കെ. വിഷ്ണുദാസ്, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.