തൃപ്രയാർ: വലപ്പാട് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഫാർമസി കെട്ടിടം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, ഡി.എം.ഒ ഡോ. സുഹിത, ഡോ. ടി.എസ്. പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. 50 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.