കോട്ടപ്പുറം ചന്തയിൽ പച്ചക്കറി വിളവെടുപ്പ്

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആവേശമായി. കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ വി.എം.ജോണിയും ഒാേട്ടാ ഡ്രൈവർമാരും ചന്തയിലെ തൊഴിലാളികളും ചേർന്നാണ് മാതൃകാ ജൈവ പച്ചക്കറി തോട്ടം നിർമിച്ചതും പരിപാലിച്ചതും. ഇതിലെ ആദ്യ വിളവെടുപ്പാണ് നടന്നത്. തോട്ടത്തിൽ നൂറോളം േഗ്രാബാഗുകളിലായിരുന്നു കൃഷി. നഗരസഭ വിതരണം ചെയ്ത േഗ്രാബാഗുകളും കൂട്ടത്തിലുണ്ട്. വി.എം.ജോണിയുടെ ഒാഫിസി​െൻറ പിറക് വശമാണ് തോട്ടമാക്കിയത്. ഉപ്പ് വെള്ള പ്രദേശമായതിനാൽ കൃഷി വെല്ലുവിളിയായിരുന്നു. െവണ്ട, പയർ, തക്കാളി, ചീര, വഴുതന, അമരപ്പയർ, പച്ചമുളക് തുടങ്ങിയ ഇനങ്ങളാണ് വിളവെടുത്തത്. മുൻ എം.പി കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.