തൃപ്രയാർ: സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും കവി കുഞ്ഞുണ്ണി മാഷിെൻറ സ്മാരക നിർമാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വലപ്പാട് സ്മാരക നിർമാണത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇത് നിർമാണ ചുമതല ഏറ്റെടുത്ത കേരള സാഹിത്യ അക്കാദമിക്ക് നൽകുകയും ചെയ്തു. എന്നാൽ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതിലെ സാേങ്കതികതയാണ് നിർമാണം വൈകാൻ കാരണം. കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയുടെ അഭ്യർഥന പ്രകാരം കോഴിക്കോെട്ട സ്വകാര്യ സ്ഥാപനമാണ് രൂപരേഖ തയാറാക്കിയത്. സ്മാരകം നിർമിക്കുന്നത് തൃശൂർ നിർമിതി കേന്ദ്രമാണ്. സ്വകാര്യ സ്ഥാപനത്തിെൻറ രൂപരേഖ വെച്ച് നിർമാണം നടത്താൻ നിർമിതി കേന്ദ്രത്തിെൻറ ചട്ടവട്ടങ്ങൾ അനുവദിക്കുന്നില്ലെന്നതാണിപ്പോൾ ഉയർന്നുവന്ന പ്രശ്നം. ഇതിന്മേൽ എന്തുനിലപാട് സ്വീകരിക്കാനാവുമെന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മാഷിെൻറ അതിയാരത്ത് വീട്ടുവളപ്പിനോടു ചേർന്ന അഞ്ചു സെൻറ് സ്ഥലം ബന്ധുക്കൾ സാഹിത്യ അക്കാദമിക്ക് സ്മാരകത്തിനായി വിട്ടുനൽകിയിരുന്നു. 2012ൽ ടി.എൻ. പ്രതാപൻ അധ്യക്ഷനായുള്ള കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ നിർമാണ നടപടികൾ തുടങ്ങിയെങ്കിലും ഭൂമി തണ്ണീർത്തടമാണെന്ന തടസ്സവാദം എത്തി. ഇതോടെ നടപടികൾ തടസ്സപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ ചുമതലയേറ്റതോടെ തണ്ണീർത്തട സാേങ്കതികത്വം മാറ്റി. ഗീത ഗോപി എം.എൽ.എയുടെ അധ്യക്ഷതയിൽ പുതിയ സ്മാരക സമിതി രൂപവത്കരിച്ച് ഏറെ മുന്നോട്ടുപോയെങ്കിലും സാങ്കേതിക കാരണങ്ങളുടെ നൂലാമാലയിൽ വീണ്ടും സ്മാരക നിർമാണം അകലുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.