ഇടഞ്ഞോടിയ കൊമ്പന്‍ കുളത്തില്‍ ചാടി

ഗുരുവായൂര്‍: കൊമ്പൻ അക്ഷയ് കൃഷ്ണ പതിവ് തെറ്റിച്ചില്ല. വെള്ളം നല്‍കാനായി പാപ്പാന്മാര്‍ കെട്ടുംതറിയില്‍നിന്ന് അഴിച്ചയുടൻ ഇടഞ്ഞോടി ആനത്താവളത്തിലെ കുളത്തില്‍ ചാടി. ഇടഞ്ഞാല്‍ ഓടി കുളത്തില്‍ ചാടുന്ന സ്വഭാവക്കാരനാണ് അക്ഷയ് കൃഷ്ണ. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കൊമ്പൻ ഇടഞ്ഞോടിയത്. മൂന്നുമണിക്കൂർ പാപ്പാന്മാരെ വട്ടം കറക്കി വിസ്തരിച്ച് കുളി നടത്തി. ഒടുവിൽ പാപ്പാന്മാർ പഴവും പട്ടയും കാണിച്ച് അനുനയിപ്പിച്ചപ്പോൾ കൊമ്പ​െൻറ മനസ്സ് മാറി. 11ഓടെ തളച്ചു. കഴിഞ്ഞ ദിവസം ശീവേലി പറമ്പില്‍ തളച്ചിരുന്ന അക്ഷയ് കൃഷ്ണ ഇടഞ്ഞോടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.