രാമായണം ഭക്തിഭാവം മാത്രമല്ല ^പ്രഫ. എം.കെ. സാനു

രാമായണം ഭക്തിഭാവം മാത്രമല്ല -പ്രഫ. എം.കെ. സാനു തൃശൂർ: രാമായണം കേവലം ഭക്തിഭാവം ജനിപ്പിക്കുന്ന ഗ്രന്ഥം മാത്രമല്ലെന്നും മഹത്തായ മൂല്യങ്ങളിലേക്ക് മനുഷ്യ സമൂഹത്തെ ഉണർത്തിയ മഹാകാവ്യമാണെന്നും പ്രഫ. എം.കെ. സാനു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ രാമായണ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തിൽ 'രാമായണത്തിലെ ധർമ വിവക്ഷകൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തിഭാവത്തെയും സൗന്ദര്യാനുഭൂതിയെയും രാമായണം സമന്വയിപ്പിച്ചു. സാധാരണ ജനതയുടെ സൗന്ദര്യാരാധനാശക്തിയെ ഉജ്ജ്വലിപ്പിച്ചതിലൂടെ രാമായണം വലിയ സാമൂഹികമാറ്റങ്ങൾക്ക് േപ്രരണയായി. പൗരോഹിത്യത്തി​െൻറ കാപട്യങ്ങളിൽനിന്ന് ഭക്തരെ മോചിപ്പിച്ചു. വേദാന്ത തത്വങ്ങളും സദാചാര പ്രബോധനങ്ങളും വായനക്കാരെ ലളിതമായി പഠിപ്പിച്ചു. നിരക്ഷരരെയും സഹൃദയരാക്കി മാറ്റിയതിലൂടെ മാനവിക മൂല്യങ്ങളിലേക്ക് അവരെ കൈപിടിച്ചുയർത്തി. എങ്ങനെ നല്ല മനുഷ്യരാകാം എന്നതിന് രാമൻ എന്ന ബിംബം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് രാമായണം നടത്തിയത്. മനസ്സിലെ ധാർമികത ഉണർത്തിയും അനിർവചനീയമായ സൗന്ദര്യാനുഭൂതിയിലേക്ക് നയിച്ചും രാമായണം കാലാതീതമായി നിലകൊള്ളുമെന്നും എം.കെ. സാനു പറഞ്ഞു. അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. ഡോ. സി. രാവുണ്ണി സ്വാഗതവും വി.എൻ. അശോകൻ നന്ദിയും പറഞ്ഞു. രാമായണ പ്രഭാഷണ പരമ്പരയിലെ മൂന്നാം പ്രഭാഷണം 'രാമായണത്തി​െൻറ ബഹുസ്വര ജീവിതം' വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം ബുധനാഴ്ച നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.