ഹോ​ളി ഗ്രേസ്​ അക്കാദമിയിൽ വിദ്യാരംഭം

തൃശൂർ: മാള ഹോളിഗ്രേസ് അക്കാദമിയിൽ എം.ബി.എ, ബി.ടെക്, ബി.ബി.എ, ബി.കോം, ഹോട്ടൽ മാനേജ്മ​െൻറ് കോഴ്സുകളുടെ വിദ്യാരംഭം 'ഇഗ്നെറ്റ് -2017' ആഗസ്റ്റ് രണ്ടിന് നടക്കും. മലേഷ്യൻ ഒാപൺ യൂനിവേഴ്സിറ്റി സി.ഒ.ഒ പ്രഫ. ഡോ. അഹമ്മദ് ഹാഷിം മുഖ്യാതിഥിയാകും. ഹോളിഗ്രേസ് ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്വൈസർ പ്രഫ. ഡോ. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് വനിതകളെ ആദരിച്ചു കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 89ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'എസ്.െഎ.ബി മഹിള അച്ചീവേഴ്സ് ദിനം' ആഘോഷിച്ചു. കളരിപ്പയറ്റ് അഭ്യാസി മീനാക്ഷി ഗുരുക്കൾ, പിന്നണി ഗായിക സുജാത മോഹൻ, കായികതാരം അഞ്ജു ബോബി ജോർജ് എന്നിവരെ ആദരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.ജി. മാത്യു അധ്യക്ഷത വഹിച്ചു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. എസ്.െഎ.ബി മഹിള ഉദ്യോഗ് വായ്പാപദ്ധതി ശീമാട്ടി സി.ഇ.ഒ ബീന കണ്ണനും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് (ഒാപറേഷൻസ്) തോമസ് ജോസഫ്, എസ്.െഎ.ബി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് (ക്രെഡിറ്റ്) ജി. ശിവകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാസായാഹ്നം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.