​െഎ​ശ്യ​ര്യ​ത്തി​െൻറ ​െഎ​തി​ഹ്യം പ​ക​ർ​ന്ന്​ ചാ​ലു​കു​ത്ത്​

ചാഴൂർ: കോവിലകത്തിെൻറ അധീനതയിൽ നെൽകൃഷി ചെയ്തിരുന്ന സ്ഥലത്ത് ചാലകുത്ത് ചടങ്ങ് നടന്നു. 12,000 പറ നെൽപാടത്തിന് ഉടമയായിരുന്ന പഴുവിൽ സുബ്രഹ്മണ്യ സ്വാമി തെൻറ കൃഷിയിടത്തിൽ പണിയെടുത്തിരുന്ന പ്രജകൾക്ക് െഎശ്വര്യം വരാനും കൃഷി നശിക്കാതിരിക്കാനും വേണ്ടിയാണ് ചാലുകുത്തുന്നത്. എട്ട് ദിവസം നടക്കുന്ന ഉത്സവാഘോഷ ചടങ്ങുകളുടെ ഭാഗമായി ആറാം ദിവസമാണ് ചാലകുത്ത്. ചാഴൂർ കോവിലകത്തെ പറ എടുക്കാൻ പോകുന്ന ദിവസം പറയെടുക്കുന്നതിന് മുമ്പായി ചാലുകുത്തും. ശേഷം കോവിലകത്തെ പറയെടുക്കും. തുടർന്ന് നേതാജി റോഡ്, മങ്ങാട്ടുപാടം എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് ഏഴിന് ഭഗവാൻ തിരിച്ചെത്തും. തൃപ്രയാർ പുഴയുടെ കിഴക്കുഭാഗം മുതൽ തൃശൂർ കേരള വർമ കോളജ് വരെ നീണ്ടുകിടന്ന ഭൂപ്രദേശത്തിെൻറ അധിപനായിരുന്നു പഴുവിൽ ക്ഷേത്രം. നെല്ല് സൂക്ഷിച്ചിരുന്ന വെട്ടുകല്ല് കൊണ്ട് ഉണ്ടാക്കിയിരുന്ന അറ ഇൗ അടുത്തകാലത്താണ് പൊളിച്ചത്. ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ നടക്കുന്ന കാഴ്ചശീവേലിയിലെ പഞ്ചാരി മേളത്തിന് പെരുവനം കുട്ടൻ മാരാരും വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടക്കും. തുടർന്ന് കൂത്ത്, പള്ളിവേട്ട എന്നിവയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.