ശാപമോക്ഷം കാത്ത്​ കുടി​വെള്ള പദ്ധതികൾ

തൃശൂർ: ഇച്ഛാശക്തിയുള്ള ജനപ്രതിനിധികളും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെയുമാണ് ജില്ല തേടുന്നത്. ദീർഘവീക്ഷണത്തോടെയുള്ള ശാശ്വത പദ്ധതികളാണ് വരൾച്ചയെ തുരത്താൻ വേണ്ടത്. ഇതിനാവശ്യമായ പദ്ധതികൾ നേടിയെടുത്ത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിന് ജനപ്രതിനിധികൾക്ക് താൽപര്യമില്ല. ബജറ്റിലും മറ്റുമായി കിട്ടിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് അനുയോജ്യരായ ഉദ്യോഗസ്ഥരുമില്ല. നിലവിൽ അഞ്ച് കുടിവെള്ള പദ്ധതികളാണ് ഫയലിൽ ഉറങ്ങുന്നത്. കരുവന്നൂർ പുഴ കേന്ദ്രീകരിച്ച് ജില്ലയുടെ പകുതിഭാഗത്തെ കുടിവെള്ളക്ഷാമം തീർക്കാനാവുന്ന പദ്ധതികളാണുള്ളത്. നേരേത്ത, കേന്ദ്ര സഹായത്തോടെ പദ്ധതി തയാറാക്കിയ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ കരാർ എങ്ങുമെത്താത്ത സാഹചര്യത്തിൽ നിലച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ നാല് കുടിവെള്ള പദ്ധതികളാണ് ജില്ലക്ക് അനുവദിച്ചത്. ഇതിനായി 100 കോടിയാണ് വകയിരുത്തിയത്. ഇൗ പദ്ധതികൾ നടപ്പിലാക്കിയാൽ ജില്ലയുടെ ദാഹത്തിന് ഒരു പരിധിവരെ പരിഹാരവുമാകും. കഴിഞ്ഞ കുറേ വർഷങ്ങളായി എറിയാട്, എടവിലങ്ങ്, േമത്തല, കാടുകുറ്റി പഞ്ചായത്തുകളിലെ കുടിെവള്ളപ്രശ്നം പരിഹരിച്ചിട്ടുണ്ട്. അവിടെ നടപ്പാക്കിയ എറിയാട്, എടവിലങ്ങ്, േമത്തല, കാടുകുറ്റി കുടിവെള്ള പദ്ധതി ഉൾഗ്രാമങ്ങളിൽ വരെ വെള്ളമെത്തിച്ചു. ഇത്തരത്തിൽ ശാശ്വത പദ്ധതികളാണ് ജില്ല തേടുന്നത്. അതിന് അനുയോജ്യരായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയുമാണ് വേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.