കൊടുങ്ങല്ലൂർ: താലൂക്കിലെ 55 ലൈബ്രറികളുടെ 2017-18 വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപയുടെ വാർഷിക ബജറ്റ് ലൈബ്രറി പ്രതിനിധി യോഗം അംഗീകരിച്ചു. പുസ്തകം വാങ്ങുന്നതിന് 12 ലക്ഷവും ലൈേബ്രറിയൻമാരുടെ അലവൻസായി 13 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തി. ലൈബ്രറികളിൽ നടക്കുന്ന പ്രതിമാസ പരിപാടികൾക്കായി അഞ്ച് ലക്ഷവും ബാലവേദി, വനിതാവേദി, യുവജനവേദി, വയോജന സംഗമം, ലിറ്റിൽ തിയറ്റർ, ഫിലിം ക്ലബ്, എഴുത്തുെപട്ടി, ജൈവ പച്ചക്കറി എന്നിവക്കായി ഒമ്പത് ലക്ഷവും വകയിരുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പാലിയേറ്റിവ് മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. താലൂക്ക് പ്രസിഡൻറ് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.എൻ. ഹരി ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ സെക്രട്ടറി സി.എ. നസീർ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം നൗഷാദ് കൈതവളപ്പിൽ സംസ്ഥാന ബജറ്റ് വിശദീകരിച്ചു. പി.എൻ. ദേവിപ്രസാദ് ഭാവിരേഖ അവതരിപ്പിച്ചു. വി.എസ്. ശ്രീജിത്ത് സ്വാഗതവും കെ.ആർ. വൈശാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.