കൊടുങ്ങല്ലൂർ: വേറിട്ട സന്ദേശം പകർന്ന് കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പൂർവവിദ്യാർഥി സംഗമം. രാജ്യത്തിനകത്തും പുറത്തുമുള്ള പൂർവവിദ്യാർഥികളാണ് ഏറെക്കാലത്തിനുശേഷം ഒത്തുകൂടി പഠനകാലത്തെ ഒാർമകൾ അയവിറക്കിയത്. ഒാരോരുത്തരുെടയും ഒാർമക്കായി 500 വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ട് നന്മയുടെ സന്ദേശവും അവർ കൈമാറി. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ ഷീലാരാജ് കമൽ അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരെ ഇ.ടി. ടൈസൻ എം.എൽ.എ ആദരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, കൗൺസിലർ രശ്മി ബാബു, പി.ടി.എ പ്രസിഡൻറ് എം.എ. അനിൽകുമാർ, മുൻ സൂപ്രണ്ട് കെ.കെ. പത്മനാഭൻ, സ്കൂൾ ആദ്യബാച്ച് പ്രതിനിധി ടി.കെ. ഗംഗാധരൻ, സ്റ്റാഫ് സെക്രട്ടറി എ.കെ. വർഗീസ് എന്നിവർ സംസാരിച്ചു. സൂപ്രണ്ട് പി.കെ. സജീഷ് സ്വാഗതവും കൺവീനർ പി.െക. രവീന്ദ്രനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.