ദേ​വ​കി​ക്ക്​ ഒ​രു മാ​സ​ത്തി​ന​കം പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

തൃശൂർ: മരിച്ചെന്ന് തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വിധവാ പെൻഷൻ നിഷേധിച്ച വയോധികക്ക് ഒരു മാസത്തിനകം പെൻഷൻ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അല്ലെങ്കിൽ നഷ്ടപരിഹാരത്തിനും തുടർ നടപടികൾക്കുമായി വീണ്ടും കമീഷനെ സമീപിക്കാമെന്ന് അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. തലപ്പള്ളി പൈങ്കുളം മൂച്ചിക്കൽ വീട്ടിൽ ദേവകി സമർപ്പിച്ച പരാതിയിലാണ് നടപടി. കിള്ളിമംഗലം സർവിസ് സഹകരണ ബാങ്ക് വഴി കഴിഞ്ഞ ഓണക്കാലത്ത് വിതരണം ചെയ്യേണ്ട വിധവ പെൻഷൻ ലഭിച്ചില്ലെന്നാണ് പരാതി. ദേവകി മരിച്ചുപോയെന്ന് ബാങ്ക് ജീവനക്കാരൻ റിപ്പോർട്ട് നൽകിയതാണ് കാരണമെന്ന് പരാതിയിൽ പറയുന്നു. തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായി സഹകരണ ബാങ്ക് സെക്രട്ടറി കമീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു. പെൻഷൻ വിതരണത്തിന് റിപ്പോർട്ട് ശേഖരിച്ചവരിൽ വീഴ്ച സംഭവിച്ചതായി വിതരണ ചുമതലയുണ്ടായിരുന്ന ജീവനക്കാരനും അറിയിച്ചു. വിതരണ ഏജൻസിക്ക് വീഴ്ച സംഭവിച്ചതായി കമീഷൻ കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.