വാടാനപ്പള്ളി: നിർമാണപ്രവൃത്തികൾക്ക് കിണറ്റിൽനിന്ന് വെള്ളം എടുത്താലും ഹോസ് ഉപയോഗിച്ചാലും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പിഴ ചുമത്തുന്നു. 1500 മുതൽ 10,000 രൂപയാണ് പിഴ ചുമത്തുന്നത്. നടുവിൽക്കര, വാടാനപ്പള്ളി മേഖലകളിൽ വീടുകളിൽ നിന്ന് ഇത്തരത്തിൽ വൻ തുകയാണ് പിഴ ഇനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഇൗടാക്കിയത്. പിഴ അടച്ചില്ലെങ്കിൽ കുടിവെള്ള ലൈൻ ബന്ധം വിച്ഛേദിക്കും. നടുവിൽക്കരയിൽ വീടുനിർമാണം പൂർത്തിയാകാറായ വീടിന് ഒരാഴ്ച മുമ്പാണ് വാട്ടർ കണക്ഷൻ ലഭിച്ചത്. ഉടമ കിണറ്റിൽനിന്നാണ് വെള്ളം ഉപയോഗിച്ച് വീട് നിർമാണം പൂർത്തിയാക്കിയത്. ഒരാഴ്ച മുമ്പാണ് കണക്ഷൻ ലഭിച്ചതെന്ന് പറഞ്ഞിട്ടും കണക്ഷൻ വഴി വെള്ളം ഉപയോഗിച്ചെന്ന് പറഞ്ഞ് 1500 രൂപയാണ് പിഴ ഇൗടാക്കിയത്. ഹോസ് ഉപയോഗിച്ചെന്ന് പറഞ്ഞ് പല വീടുകളിൽനിന്നും 10,000 രൂപയാണ് പിഴ ഇനത്തിൽ ഇൗടാക്കിയത്. നടുവിൽക്കരയിൽ കുടിവെള്ള കണക്ഷൻ ലഭിച്ചവർ മാസംതോറും കുടിവെള്ള ബിൽ അടക്കുന്നുണ്ടെങ്കിലും കുടിവെള്ളം വല്ലേപ്പാഴുമാണ് ലഭിക്കുക. കുടിവെള്ളം കിട്ടാറില്ലെങ്കിലും ബിൽ അടക്കുന്നുണ്ട്. മീറ്റർ കേടായാലും ഉടമതന്നെ പുതിയ മീറ്റർ വാങ്ങിവെക്കണം. ഇതിനിടെയാണ് ഹോസ് ഉപയോഗിക്കുന്നവർക്കും വൻ തുക അടക്കേണ്ടി വന്നത്. പിഴ വാങ്ങാൻ ഇരിങ്ങാലക്കുടയിലെ ഉദ്യോഗസ്ഥരാണ് വീടുകളിൽ പരിശോധന നടത്തുന്നത്. ഹോസും പിടിച്ചെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.