ആമ്പല്ലൂർ: കല്ലൂർ വെള്ളാനിക്കോട് കെ.എൽ.ഡി.സി ബണ്ട് പണിക്കെന്ന വ്യാജേന വനഭൂമിയിൽനിന്ന് അനധികൃത മണ്ണെടുപ്പും കരിങ്കൽ ഖനനവും. മേൽമണ്ണ് യന്ത്രങ്ങളുപയോഗിച്ച് നീക്കംചെയ്യുകയും ഖനനം ചെയ്തെടുക്കുന്ന പാറ വ്യവസായിക അടിസ്ഥാനത്തിൽ കടത്തുകയുമാണെന്ന് നാട്ടുകാർ പറയുന്നു. ബണ്ട് നിർമാണത്തിനെന്നുകാണിച്ച് ജിയോളജി വകുപ്പിെൻറ അനുമതി നേടിയാണ് അനധികൃത പ്രവർത്തനം. മേൽമണ്ണ് നീക്കി പാറ പൊട്ടിച്ചെടുത്തശേഷം മണ്ണ് പൂർവസ്ഥിതിയിലാക്കിയെന്നും ഇപ്പോൾ കൃഷിയോഗ്യമാണെന്നും കാണിച്ചാണ് അനുമതി നേടിയതേത്ര. പാരിസ്ഥിതിക അനുമതി കൂടാതെ ഖനനം പാടില്ലെന്ന ദേശീയ ഹരിത ൈട്രബ്യൂണൽ ഉത്തരവിനെ തുടർന്ന് ഖനനാനുമതി നഷ്ടപ്പെട്ടയാളാണ് മണ്ണെടുപ്പിന് നേതൃത്വം നൽകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെനിന്ന് കടത്തുന്ന മണ്ണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങളും വയലുകളും നികത്താനാണ് കൊണ്ടുപോകുന്നതെന്ന ആരോപണവുമുണ്ട്. ഇതുസംബന്ധിച്ച് കല്ലൂർ നവകേരള ജനകീയ സമിതി റവന്യൂ അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.