കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലം കലക്ടർ എ. കൗശിഗനും റവന്യൂ സംഘവും പരിശോധന നടത്തി. പദ്ധതിക്ക് സ്ഥലം അനുയോജ്യമാണോയെന്നാണ് പരിശോധിച്ചത്. സാേങ്കതിക വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശോധന. 13ാം വാർഡിലെ തണൽ പരിസരത്തെ രണ്ട് ഏക്കറിലധികം വരുന്ന സ്ഥലമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. മുഴുവൻ ഭൂരഹിത,- ഭവനരഹിതർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി പ്രകാരം ഫ്ലാറ്റുകൾ നിർമിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യം. അഞ്ചുവർഷം കൊണ്ട് ജനപങ്കാളിത്തത്തോടെ പദ്ധതി യാഥാർഥ്യമാക്കും. എടവിലങ്ങിൽ കടൽക്ഷോഭ ഭീഷണിയിൽ കഴിയുന്നവർക്കും പദ്ധതി പ്രയോജനപ്പെടും. സൂനാമി പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നീക്കംനടത്തിയ സ്ഥലത്താണ് ഫ്ലാറ്റ് നിർമിക്കുക. നിയമ പ്രശ്നങ്ങളാണ് സൂനാമി പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലും അവതാളത്തിലാക്കിയത്. നിയമക്കരുക്കുകൾ ഇനിയും അഴിക്കാനായിട്ടില്ല.. ഇതുകൊണ്ടുതന്നെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട നിരവധി പേർക്ക് ഇനിയും വാസയോഗ്യമായ വീടുകൾ ലഭിച്ചിട്ടില്ല. സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പായാൽ ഇവരുടെ പുനരധിവാസം യാഥാർഥ്യമാക്കാനാകും. എൽ.എ ഡെപ്യൂട്ടി കലക്ടർ രാമചന്ദ്രൻ, ടൗൺ പ്ലാനർ ഉൾെപ്പടെയുള്ള പൊതുമരാമത്തിെൻറ എൻജിനീയറിങ് വിഭാഗം, തഹസിൽദാർ ജെസി സേവ്യർ, വില്ലേജ് ഓഫിസർ അജിത തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അഴീക്കോട് സൂനാമി കോളനിയും കലക്ടർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.