തൃശൂർ: ജില്ലയിൽ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നത് വൈകും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മുന്നോട്ടുപോെയങ്കിലും നിയമം അനുശാസിക്കുന്നതിന് അനുസരിച്ച മൊത്ത വിതരണകേന്ദ്രം ലഭിക്കാത്തതാണ് കാരണം. സപ്ലൈകോയുടെ കീഴിൽ മൊത്തവ്യാപാര കേന്ദ്രങ്ങൾ ഒരുക്കണമെന്നാണ് ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥ. നിലവിലെ മൊത്തവിപണന കേന്ദ്രങ്ങളിൽ അധികവും സ്വകാര്യ വ്യക്തികളുേടതാണ്. ഇവ മുഴുവനും സർക്കാറിെൻറ കീഴിൽ കൊണ്ടുവരണമെന്ന കർശന നിർേദശമാണ് കേന്ദ്ര സർക്കാർ നൽകിയത്. മുകുന്ദപുരം താലൂക്കിൽ സർക്കാറിന് മൊത്ത വിതരണകേന്ദ്രം ലഭിക്കാത്തതിനാലാണ് കാര്യങ്ങൾ വൈകുന്നത്. മുകുന്ദപുരത്ത് മൊത്തവിതരണ കേന്ദ്രത്തിനായി കെട്ടിടം നൽകാമെന്ന് ഏറ്റ വ്യക്തി പിൻമാറിയതാണ് വിനയായത്. തലപ്പിള്ളി, ചാലക്കുടി, തൃശൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിൽ സ്വകാര്യ വ്യക്തികൾ പൊതുവിതരണ വകുപ്പിന് കെട്ടിടം കൈമാറിയിരുന്നു. മുകുന്ദപുരത്ത് റേഷൻ സംവിധാനത്തിൽ ഏറെ സജീവമായ വ്യക്തികേന്ദ്രം നൽകാമെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. രേഖാമൂലം ഉറപ്പ് വാങ്ങാൻ ഉദ്യോഗസ്ഥർ ഇയാളെ സമീപിച്ചതോടെയാണ് പിന്മാറിയത്. ഒരുമാസമായി മറ്റൊരു കേന്ദ്രം അന്വേഷിച്ച് ഉദ്യോഗസ്ഥർ നെേട്ടാട്ടത്തിലാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നേറുന്ന കൊല്ലം ജില്ലയോട് കിടപിടിക്കുന്ന തരത്തിലാണ് ജില്ലയുടെ പ്രവർത്തനങ്ങളും മുന്നേറുന്നത്. എഫ്.സി.െഎയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്ന് റേഷൻകടകളിൽ എത്തിക്കുന്ന വാതിൽപടി വിതരണത്തിനുള്ള വാഹനങ്ങളുടെ കരാർ നടപടികൾ അടക്കം കഴിഞ്ഞിട്ടുണ്ട്. റേഷൻകാർഡ് വിതരണവുമായി ബന്ധപ്പെട്ട് വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അതിനിടെയാണ് മുകുന്ദപുരത്ത് മൊത്തകേന്ദ്രം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അതുകൊണ്ട് തന്നെ ഭക്ഷ്യഭദ്രതനിയമം ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന ജില്ലകളുടെ കൂട്ടത്തിൽ തൃശൂർ ഉൾെപ്പടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.