മാള: പുത്തന്‍ചിറ പഞ്ചായത്തില്‍ പ്രസിഡൻറ് കെ.വി. സുജിത്ത്‌ലാല്‍ നേതൃത്വം നല്‍കുന്ന ജനകീയ കമ്യൂണിസ്റ്റ് മൂവ്‌മെൻറ് (െജ.സി.എം) സി.പി.ഐയിൽ ലയിക്കും. ഇതുസംബന്ധിച്ച് സി.പി.ഐ ജില്ല നേതൃത്വവുമായി ധാരണയായതായി ജെ.സി.എം നേതൃത്വം അറിയിച്ചു. സി.പി.ഐ നേതൃത്വം ആവശ്യപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. ധാരണ പ്രകാരം െജ.സി.എമ്മിെൻറ എട്ട് ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ലയിക്കും. ശനിയാഴ്ച വൈകീട്ട് പുത്തൻചിറയിൽ ജെ.സി.എം രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തും. തുടർന്ന് െജ.സി.എം പിരിച്ചുവിടും. െജ.സി.എം അംഗങ്ങളായ 49 പേരും അണികളായ 750 ഓളം പേരുമാണ് സി.പി.ഐയിൽ എത്തുക. 29 ന് വൈകീട്ട് അഞ്ചിന് വെള്ളൂരിൽ നടക്കുന്ന ലയനസമ്മേളനത്തിൽ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും കെ.വി. സുജിത് ലാൽ, സജീവ് തിരുക്കുളം, ഇ.എൻ. രാധാകൃഷ്ണൻ, ടി.കെ. ഭാനു വിക്രമൻ, ടി.എ. കാസിം, കെ.സി. പദ്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം വിട്ടാണ് കെ.വി. സുജിത്ത് ലാൽ, ശകുന്തള വേണു, കാസിം, സജീവ് തിരുക്കുളം എന്നിവരുടെ നേതൃത്വത്തില്‍ െജ.സി.എം രൂപവത്കരിച്ച് കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സി.പി.എം സ്ഥാനാർഥികള്‍ക്കെതിരെ മത്സരിച്ചതില്‍ സുജിത്ത് ലാല്‍ മാത്രം വിജയിച്ചു. അന്നും സി.പി.ഐയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. പഞ്ചായത്ത് വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർഥിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൃഷി ഭവനിലുണ്ടായ ൈകയാങ്കളിയില്‍ പരിക്കേറ്റ സുജിത്ത്‌ലാലിനെ അനുകൂലിച്ച് സി.പി.ഐ നിലപാട് സ്വീകരിച്ചു. സുജിത്ത്‌ലാലിനോടും പാര്‍ട്ടിയോടുമുള്ള സി.പി.ഐയുടെ അനുകൂല നിലപാടുകള്‍ പുത്തന്‍ചിറയില്‍ എൽ.ഡി.എഫ് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സുജിത്ത്‌ലാലും സംഘവും ബി.ജെ.പി അടക്കമുള്ളവരുടെ കൂടെ പോകുന്നത് ഒഴിവാക്കാനാണ് സി.പി.ഐയിലേക്ക് അടുപ്പിക്കുന്നതെന്നും ഇതിലൂടെ എൽ.ഡി.എഫ് കൂടുതല്‍ ശക്തിപ്പെടുമെന്നുമാണ് സി.പി.ഐ നേതാക്കളുടെ വിശദീകരണം. ബി.ജെ.പിയുടെ സഹായം സ്വീകരിച്ച് നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെച്ചായിരിക്കണം പാർട്ടിയിലേക്ക് വരേണ്ടതെന്ന് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിനെ പരസ്യമായി വെല്ലുവിളിച്ച സുജിത്ത്‌ലാലും സംഘവും സി.പി.ഐയിലൂടെ എൽ.ഡി.എഫിലേക്ക് എത്തുന്നത് മുന്നണി സംവിധാനത്തിന് അനുകൂലമാണെന്ന് സി.പി.ഐ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.