തൃശൂർ: ദേശീയ ഗാനേത്താട് അനാദരവ് പ്രകടിപ്പിക്കുകയും ഔദ്യോഗിക വാഹനവും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തതുമടക്കം രാഷ്ട്രപതിക്ക് വരെ പരാതിയെത്തിയിട്ടും പൊലീസ് അക്കാദമി ഡെപ്യൂട്ടി കമാൻഡൻറിനെതിരെ നടപടിയെടുക്കാൻ ഐ.ജിക്കും കമീഷണർക്കും ശങ്ക. പരാതികൾ അന്വേഷിച്ച സ്പെഷൽ ബ്രാഞ്ച് ആരോപണം ശരിയെന്ന് റിപ്പോർട്ട് നൽകി നാളുകൾ കഴിഞ്ഞിട്ടും ആരോപണ വിധേയനായ ഡെപ്യൂട്ടി കമാൻഡൻറിൽനിന്ന് വിശദീകരണം പോലും തേടിയിട്ടില്ല. മുമ്പ് പൊലീസ് ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചപ്പോൾ ഉണ്ടാക്കിയ ഉന്നത ബന്ധങ്ങളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ഡെപ്യൂട്ടി കമാൻഡൻറിനെതിരെ നടപടിക്ക് തയാറാവാത്തതെന്നാണ് ആക്ഷേപം. നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഐ.ജിക്കും കമീഷണർക്കുമെതിരെ സേനാംഗങ്ങൾ പരാതിക്കൊരുങ്ങുകയാണ്. പൊലീസ് അസോസിയേഷനിലും ഇതുസംബന്ധിച്ച് ചർച്ച ശക്തമായതോടെ, അസോസിയേഷനും കടുത്ത നിലപാടിനാണ് ആലോചിക്കുന്നത്. ഡീസല്‍ക്ഷാമം മൂലം ഡ്യൂട്ടി ക്രമീകരിക്കുകയും ഔദ്യോഗിക വാഹന ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് ഡെപ്യൂട്ടി കമാൻഡൻറിെൻറ വാഹനം പച്ചക്കറി മാര്‍ക്കറ്റിലും കെ.എസ്.എഫ്.ഇ ഓഫിസിലും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്. പൊലീസ് കാൻറീനിലും മെസ്സിലും 2010ല്‍ വരുത്തിയ 18,000 രൂപ കുടിശ്ശിക സംബന്ധിച്ച് വിവരാവകാശ പ്രകാരം ചോദ്യം വന്നപ്പോഴാണ് അടച്ചത്. വിവരാവകാശ മറുപടി നൽകിയതിൽ പിഴവുണ്ടെന്നും ആക്ഷേപമുണ്ട്. 2010 മുതൽ 2017 ജനുവരി വരെയുള്ള കുടിശ്ശിക വിവരം ചോദിച്ചപ്പോൾ ഡെപ്യൂട്ടി കമാൻഡൻറിെൻറ പേര് ഒഴിവാക്കിയാണ് നൽകിയത്. ഇദ്ദേഹം കുടിശ്ശിക അടച്ചത് കഴിഞ്ഞ മാസമാണ്. 2003 ൽ കോഴിക്കോടായിരിക്കെ 14,550 രൂപ കാൻറീനിലും മെസ്സിലും കുടിശ്ശിക വരുത്തി. അതിലും പരാതി നൽകിയതിന് ഫലമുണ്ടായില്ല. കാൻറീൻ ചുമതലക്കാരനെ നിശ്ചയിക്കുന്നത് ജില്ല സായുധ സേനാംഗങ്ങളുടെ റോൾ കോളിൽവെച്ചാണ്. ഇതിന് വൈകീട്ട് നാല് മണിയെന്ന സമയവുമുണ്ടെന്നിരിക്കെ ജനുവരി 20ന് സാധാരണ തെരഞ്ഞെടുപ്പ് നടെന്നങ്കിലും അന്ന് വൈകീട്ട് ഡെപ്യൂട്ടി കമാൻഡൻറ് മറ്റൊരു തെരഞ്ഞെടുപ്പ് നടത്തി അടുപ്പക്കാരനെ ചുമതലപ്പെടുത്തി. ഗുരുതര ക്രമക്കേടാണ് ഇക്കാലത്തെ മെസ് നടത്തിപ്പിൽ കണ്ടെത്തിയത്. കമീഷണര്‍ക്കും റൂറല്‍ എസ്.പിക്കും മാത്രമാണ് വാഹനങ്ങള്‍ താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളത്. അത് തെറ്റിച്ച് വാഹനം സ്ഥിരമായി ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോകാറുണ്ടെന്ന് സേനാംഗങ്ങളും സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. ജനുവരി 23ന് റിപ്പബ്ലിക് ദിനപരേഡ് റിഹേഴ്സലിനിടക്കാണ് ദേശീയഗാനം ആലപിക്കുമ്പോള്‍ ബഹുമാനിച്ചില്ലെന്ന പരാതിയുണ്ടായത്. പരേഡ് നിയന്ത്രിക്കേണ്ടയാളാണ് ഡെപ്യൂട്ടി കമാൻഡൻറ് എന്നിരിക്കെ ഗുരുതര ചട്ടലംഘനമാണ് ഇൗ അനാദരവെന്ന് പരാതിയുണ്ടായി. ചെയ്തത് തെറ്റാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. എന്നിട്ടും, സ്വാധീനമുപയോഗിച്ച് നടപടി മരവിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാസർകോട്ടേക്ക് തടവുകാരന് അകമ്പടി പോകാൻ തുടർച്ചയായി നാല് ദിവസം ഡ്യൂട്ടി നൽകിയതും ഡ്യൂട്ടി മാറ്റി നൽകുന്നതിനെക്കുറിച്ച് പരാതി പറയാനെത്തിയ പൊലീസ് അസോസിയേഷൻ സെക്രട്ടറിക്കെതിരെ ൈകേയറ്റത്തിന് മുതിർന്നതും സേനാംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.