ചാവക്കാട്: ഗൾഫിൽ വാഹനാപകടത്തിൽപെട്ട് രണ്ട് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന യുവാവിനെ നാട്ടിലെത്തിച്ച്് ചികിത്സിക്കാനായി കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. മമ്മിയൂർ നാരായണംകുളങ്ങര ക്ഷേത്രത്തിന് സമീപം കോക്കാൻതുരുത്തി വീട്ടിൽ പരേതനായ സൂര്യനാരായണെൻറ മകൻ സന്ദീപാണ്(34) ദുബൈയിലെ റഷീദ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ദുബൈയിലെ ബേക്കറി കമ്പനിയിൽ ജോലി ചെയ്തിരുന്ന സന്ദീപ് കാറിൽ യാത്ര ചെയ്യേവ ബസിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റു. ഭാര്യ നിരോഷയും മാതാവ് ഗീതയും പിതൃസഹോദരിമാരും അവിവാഹിതരുമായ നിർമല, ഭാനുമതി എന്നിവരുമടങ്ങിയ കുടുംബത്തിെൻറ ഏക അത്താണിയാണ് സന്ദീപ്. പിതാവ് 10 വർഷം മുമ്പ് വെടിക്കെട്ടപകടത്തിൽ മരിച്ചു. കടം വാങ്ങിയും പലരുെടയും സഹായത്തോടെയുമാണ് സന്ദീപ് ഗൾഫിലേക്ക് പോയത്. സന്ദീപിെന നാട്ടിലെത്തിച്ച് ചികിത്സിക്കാനായി സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കുടുംബം. ഇതിനായി കൗൺസിലർ സൈസൺ മാറോക്കി ചെയർമാനായും കെ.കെ. സുബ്രഹ്മണ്യൻ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് ഗുരുവായൂർ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 4275000100554579. ഐ.എഫ്.എസ്കോഡ്: പി.യു.എൻ.ബി: 0427500. ഫോൺ: 94475 30098, 98959 67730.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.