മ​ദ്യ​ശാ​ല​ക്കെ​തി​രെ സ​മ​രം: എം.​എ​ൽ.​എ​മാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം

കൊടുങ്ങല്ലൂർ: സുപ്രീംകോടതി ഉത്തവ് പ്രകാരം കൊടുങ്ങല്ലൂർ വടക്കേ നടയിലും ശ്രീനാരായണപുരത്തും പൂട്ടിയ മദ്യശാലകൾ ജനവാസമേഖലകളിൽ പുനരാരംഭിക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതിൽ കൊടുങ്ങല്ലൂർ, കയ്പ്പമംഗലം എം.എൽ.എമാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മദ്യനിരോധന സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. മദ്യശാലകൾ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ ആശങ്കയിലും സമരത്തിലുമാണ്. രണ്ട് മദ്യശാലകളിലും അവശേഷിക്കുന്ന മദ്യത്തിെൻറ കണക്കെടുത്ത് കണ്ടുകെട്ടുകയും ഷാപ്പുകൾ പൂട്ടിയതായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻറ് കെ.എ. ഗബ്രിയേൽ അധ്യക്ഷത വഹിച്ചു. കെ.കെ. സഫറലിഖാൻ, ആനന്ദവല്ലി, യു.എ. മുഹമ്മദലി, നെജു ഇസ്മായിൽ, പുഷ്ക്കല വേണുരാജ്, നൗഷാദ് പുല്ലൂറ്റ്, ഷീബ പനങ്ങാട്ട്, നബീസ മജീദ് എന്നിവർ സംസാരിച്ചു. 23ന് വിപുല യോഗം കൂടി സമര പരിപാടികൾക്ക് രൂപംനൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.