കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സിപിഎം-സി.പി.െഎ ഭിന്നത പരിഹരിക്കാനും ഇടതുപക്ഷ െഎക്യം ഉൗട്ടിയുറപ്പിക്കാനും സി.പി.എം മുന്നോട്ട് വരുന്നു. ഇതിെൻറ ഭാഗമായി സി.പി.എം കൊടുങ്ങല്ലൂർ ഏരിയ നേതൃത്വം സി.പി.െഎ കയ്പ്പമംഗലം കമ്മിറ്റിക്ക് കത്ത് നൽകി. എടവിലങ്ങിലെ പ്രശ്നങ്ങൾ ഒന്നിച്ചിരുന്ന് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച കത്ത് കൈമാറിയത്. സി.പി.എം ജില്ല നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണ് നീക്കം. സി.പി.എം സമീപനം സി.പി.െഎ സ്വാഗതം ചെയ്തു. ഇതിെൻറ പഞ്ചാത്തലത്തിൽ ഇരു നേതൃത്വങ്ങളും തമ്മിൽ ഉടൻ ചർച്ച നടക്കുമെന്നും സൂചനയുണ്ട്. സി.പി.െഎ നേതാവായ എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷാഫിയെയും കുടുംബാംഗങ്ങളെയും വീട് കയറി ആക്രമിക്കുകയും തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിൽ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി യോഗമാണ് ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചത്. ജില്ല സെക്രേട്ടറിയറ്റംഗം ഡേവീസിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം. ഇടതുപക്ഷ െഎക്യം ഉയർത്തിപ്പിടിക്കണമെന്ന വികാരമാണ് യോഗത്തിൽ പ്രകടമായത്. വീട് കയറി ആക്രമണം ശരിയായില്ലെന്നും ഇത്തരം കാര്യങ്ങളിൽ തിരുത്തലുകൾ ഉണ്ടാകണമെന്നും അഭിപ്രായമുയർന്നു. അതേസമയം പഞ്ചായത്ത് പ്രസിഡൻറ് ഷാഫിയുടെ ശൈലിയിലും തിരുത്തൽ വേണമെന്നും അഭിപ്രായമുണ്ടായി. പൊലീസ് കേസുകൾ മുന്നോട്ട് പോകെട്ടയെന്നാണ് തീരുമാനമെന്നും അറിയുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും ഉഭയകക്ഷി ചർച്ച. അതേ സമയം ചർച്ചക്ക് സന്നദ്ധരായ സി.പി.െഎ നേതൃത്വം സി.പി.എമ്മിെൻറ കത്ത് കിട്ടിയതായും സ്ഥിരീകരിച്ചു. വീട് കയറി ആക്രമണം സി.പി.എം അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.െഎ നേതൃത്വം അഭിപ്രായപ്പെട്ടു. ടി.എം. ഷാഫിയും സി.പി.എമ്മുകാരും തമ്മിൽ നിലനിന്ന കടുത്ത ഭിന്നതയാണ് അക്രമ സംഭവങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.