തൃശൂർ: ശമ്പളപരിഷ്കരണ കുടിശ്ശിക ജി.പി.എഫിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ. ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലിമുഹമ്മദ്, ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. സനൽകുമാർ, സി.ജെ. വിൽസൻ ജില്ല ട്രഷറർ എം.ഒ. ഡെയ്സൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, ടി.പി. ഹനീഷ്കുമാർ, എ. നിഖിൽ മോഹൻ, കെ.എൻ. നാരായണൻ, എ. വിൽസൻപോൾ, പി.വി. റോയ്, അനൂബ് പി. തമ്പി, ഇ. രൂപേഷ്, ഇ.എസ്. അജിത്കുമാർ, എ.എസ്. നദീറ, വി.കെ. ഉണ്ണികൃഷ്ണൻ, സി.കെ. ബാലൻ, ടി.പി. സജീവ്, സ്റ്റീഫൻ മഞ്ഞില, കെ.എച്ച്. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറായി റോണി ബേബിയേയും ജില്ല ജോ.സെക്രട്ടറിമാരായി കെ.ഐ.നിക്സൻ, കെ.സഞ്ജീവ്, ഐ.ബി.മനോജ്, പി.എസ്.രാജൻ എന്നിവരെയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.