ട്ര​ഷ​റി​ക​ൾ​ക്ക് കിട്ടി; ആവശ്യമുള്ളതി​െൻറ മൂ​ന്നി​ലൊ​ന്ന്

തൃശൂർ: ഉത്സവങ്ങൾ അടുത്തിരിേക്ക സാമ്പത്തിക ഞെരുക്കംമൂലം ട്രഷറികളുടെ പ്രവർത്തനം അവതാളത്തിൽ. ആവശ്യപ്പെട്ടതിെൻറ മൂന്നിലൊന്ന് പണമാണ് മിക്കവാറും ട്രഷറികൾക്ക് കിട്ടിയത്. തുക കുറച്ചെഴുതിയും പിൻവലിക്കേണ്ടതിെൻറ പകുതിമാത്രം എടുത്തും മാന്ദ്യകാലത്തെന്നപോലെ ചെലവുകൾ വൻ തോതിൽ വെട്ടിച്ചുരുക്കേണ്ട സ്ഥിതിയാണ്. പെൻഷനും മറ്റും വാങ്ങാൻ രാവിലെ പത്തിനെത്തിയാൽ പണത്തിന് കാത്തിരുന്ന് മടങ്ങുന്നത് ഉച്ചക്ക് രണ്ടോടെ. ചൊവ്വാഴ്ച ജില്ലയിലെ മിക്ക ട്രഷറികളും പണഞെരുക്കത്തിലായിരുന്നു. ചിലർക്ക് ഉച്ചയോടെ ഫണ്ട് ലഭിച്ചതിനാൽ അൽപം ആശ്വാസമായി. പ്രതിസന്ധി എന്ന് തീരുമെന്ന് നിശ്ചയവുമില്ല. തൃശൂർ സബ് ട്രഷറിയിൽ ചൊവ്വാഴ്ച ഉച്ച വരെ പണം പിൻവലിക്കാനെത്തുന്നവരുടെ നീണ്ട വരിയായിരുന്നു. ഉച്ചക്കുശേഷം പണമെത്തിയതോടെയാണ് പ്രതിസന്ധിക്ക് അയവുവന്നത്. ഒരു കോടിയാണ് ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. കിട്ടിയതാകെട്ട 30 ലക്ഷവും. ഉച്ചയോടെ കൂടുതൽ പണമെത്തി. അതുവരെ കാത്തുനിൽക്കേണ്ട സ്ഥിതിയിലായിരുന്നു ഗുണഭോക്താക്കൾ. ട്രഷറി വഴിയുള്ള ശമ്പള വിതരണമാണ് കൂടുതൽ പ്രതിസന്ധിയിലായത്. 40 മുതൽ 50 ശതമാനംവരെ തുകയേ ഇപ്പോൾ നൽകാനാകുന്നുള്ളൂ. 200ഓളം ഗുണഭോക്താക്കളാണ് ട്രഷറിയിൽ ദിനേന എത്തുന്നത്. പണച്ചുരുക്കംമൂലം കൂടുതൽ തുക പിൻവലിക്കാതിരിക്കാൻ ഇടപാടുകാരുടെ സഹായം അഭ്യർഥിക്കുകയാണ് ട്രഷറി ജീവനക്കാർ. ഇേപ്പാഴത്തെ പ്രതിസന്ധി എപ്പോൾ കഴിയുമെന്ന് നിശ്ചയമില്ലാത്തതിനാൽ പല തവണയായി പണം പിൻവലിക്കാൻ ആവശ്യപ്പെടുകയേ നിവൃത്തിയുള്ളൂവെന്ന് ജീവനക്കാർ പറഞ്ഞു. ചാവക്കാട് സബ് ട്രഷറിയിൽ 50 ലക്ഷമാണ് ഇന്നലെ ആവശ്യപ്പെട്ടത്; കിട്ടിയതാകെട്ട 25 ലക്ഷവും. ഇതുകൊണ്ട് ഉച്ച വരെ കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങി. എന്നാൽ, പിന്നെയും പ്രതിസന്ധിയായി. 50 ലക്ഷം ആവശ്യപ്പെട്ട കുന്നംകുളം സബ് ട്രഷറിക്ക് കിട്ടിയത് 20 ലക്ഷം. രാവിലെ പത്തിനെത്തിയ പെൻഷൻകാരുൾപ്പെടെയുള്ളവർക്ക് മടങ്ങാനായത് ഉച്ചക്ക് രണ്ടോടെ. 25 ലക്ഷം ചോദിച്ച ചേലക്കര സബ് ട്രഷറിക്ക് ലഭിച്ചത് 15 ലക്ഷം. കാര്യമായ പ്രതിസന്ധിയുണ്ടായില്ലെങ്കിലും പണച്ചുരുക്കം തുടർന്നാൽ വരുംദിവസങ്ങളിൽ പ്രതിസന്ധി മൂർച്ഛിക്കും. ഇരിങ്ങാലക്കുട, മുളങ്കുന്നത്തുകാവ് ട്രഷറികൾക്ക് മാത്രമാണ് ആവശ്യപ്പെട്ട തുക ലഭിച്ചത്. ഏതാണ്ട് മുഴുവൻ തുകയും ഇവിടെനിന്ന് കൊടുത്തുതീർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.