കാട്ടൂര്‍: നാടിനെ പട്ടിണിയില്‍നിന്ന് കരകയറ്റാനും സ്വപ്നങ്ങൾ പടുത്തുയർത്താനും സ്വയം ഉരുകിത്തീര്‍ന്നവരാണ് ആദ്യകാല പ്രവാസികൾ. അവരനുഭവിച്ച കയ്പിെൻറയും കണ്ണീരിെൻറയും പൊള്ളുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എങ്കിലും ‘ഗള്‍ഫിെൻറ കാണാക്കാഴ്ചകള്‍’ എന്ന ആദ്യ പുസ്തകത്തിലൂടെ കാട്ടൂര്‍ സ്വദേശിയും പഴുവില്‍ വെസ്റ്റിലെ താമസക്കാരനുമായ ശരീഫ് ഇബ്രാഹീം പങ്കുവെക്കുന്നത് വേറിട്ട ജീവിതാനുഭവമാണ്. 1969ല്‍ പതിനെട്ടാം വയസ്സിൽ പത്തേമാരിയില്‍ ദുബൈയില്‍ എത്തിയത് മുതൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തള്ളിനീക്കിയ ദിനങ്ങളുടെ കഥ. ഓഫിസ് ബോയ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് സെയില്‍സ്മാനായി. 35 വര്‍ഷം നീണ്ട പ്രവാസം അവസാനിക്കുമ്പോള്‍ അബൂദബി രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാെൻറ പ്രൈവറ്റ് ഓഫിസ് മാനേജറായിരുന്നു ശരീഫ്. ഗള്‍ഫില്‍ സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും സൂക്ഷിച്ച് ചെലവഴിക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന, പ്രതിസന്ധികളോട് പോരാടി ജീവിക്കാന്‍ കരുത്തേകുന്ന ഒട്ടേറെ കഥകള്‍ കോര്‍ത്ത പുസ്തകമാണ് അദ്ദേഹത്തിേൻറത്. നേരിൽ കണ്ട ഒരുപാട് നല്ല മനുഷ്യരുടെ കൈയൊപ്പുകൾ പതിഞ്ഞ പുസ്തകം. ഗള്‍ഫ് മലയാളികളുടെ ജീവിതത്തിെൻറ നോവും കണ്ണീരും സാഹിത്യത്തില്‍ വേണ്ടപോലെ വന്നിട്ടുണ്ടോ എന്ന സംശയത്തിനുള്ള ഉത്തരമാണ് ശരീഫിെൻറ പുസ്തകമെന്ന് അവതാരികയില്‍ അശോകന്‍ ചരുവില്‍ നിരീക്ഷിക്കുന്നു. പെരുമ്പാവൂരിലെ യെസ്പ്രസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകം സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.