കൊടകര: സൗജന്യ നിരക്കില്‍ കുടിവെള്ളം നൽകാനുള്ള ഉപകരണവുമായി വിദ്യാര്‍ഥികള്‍. അക്വഡക്റ്റ് എന്ന പേരില്‍ കൊടകര സഹൃദയ എൻജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് ഉപകരണം നിര്‍മിച്ചത്. ഒരു രൂപ നാണയം നിക്ഷേപിച്ചാൽ ഉപകരണത്തിൽനിന്ന് ഒരു ഗ്ലാസ് വെള്ളം ലഭിക്കും. അഞ്ച് രൂപ നാണയമാണെങ്കില്‍ ഒരു ലിറ്റര്‍ വെള്ളവും. ഉപകരണത്തിലെ ദ്വാരത്തില്‍ കൂടി നാണയം നിക്ഷേപിക്കാം. പെെട്ടന്ന് വെള്ളം നിര്‍ത്തുന്നതിനുള്ള സ്വിച്ചുമുണ്ട്. ഒരു കോയിന്‍ സെന്‍സറും വെള്ളം ടാങ്കും പൈപ്പുകളും ടാപ്പും മാത്രമാണ് ഉപകരണത്തിെൻറ പ്രധാന ഭാഗങ്ങള്‍. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ഉപകരണം സ്ഥാപിക്കാനാകും. വ്യവസായിക അടിസ്ഥാനത്തില്‍ കുറഞ്ഞ െചലവില്‍ ഉപകരണം നിര്‍മിക്കാന്‍ സാധിക്കും. കൊടകര പഞ്ചായത്ത് ഓഫിസില്‍ സൗജന്യമായി സ്ഥാപിക്കാൻ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചാല്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാനാകുമെന്നും ഇവര്‍ പറയുന്നു. സഹൃദയയിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികളായ പി.എസ്. നിതിന്‍, പിേൻറാ പോള്‍, കെ.പി. പൂജ, ലക്ഷ്മി ശശിധരന്‍ എന്നിവര്‍ പ്രഫ. ദീപു കുര്യെൻറ മേല്‍നോട്ടത്തിലാണ് ഉപകരണം നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച റൂറല്‍ ഇന്നൊവേഷന്‍ മീറ്റില്‍ പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.