കൊടുങ്ങല്ലൂർ: കൂളിമുട്ടം പൊക്ലായിയിൽ മദ്യശാലക്കെതിരായ സമരം കൂടുതൽ ശക്തിപ്പെട്ടു. നഗരത്തിൽ പൂട്ടിയ കൺസ്യൂമർ െഫഡ് വിേദശ മദ്യശാല പുനരാരംഭിക്കാൻ നീക്കം തുടങ്ങിയതോടെ രാവും പകലും പ്രദേശവാസികൾ കാവലിലാണ്. യുവതീയുവാക്കളും വീട്ടമ്മമാരും പ്രായംചെന്നവരും ഒരുേപാലെ നേരത്തേ മദ്യശാല പ്രവർത്തിച്ചിരുന്ന സ്ഥലത്ത് േഗറ്റിന് മുന്നിൽ കാവലിലാണ് . 24 മണിക്കൂറും ഒരോ സംഘങ്ങൾ മാറിമാറിയാണ് കാവൽ. വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച മദ്യശാല നൽകിയ ദുരിതാനുഭവം മനസ്സിലുള്ളവരാണ് ആവേശപൂർവം സമരത്തിൽ അണിചേരുന്നത്. രാത്രി വൈകിയും പുലർച്ച വരെയും നീളുന്ന കാവലിൽ യുവാക്കളാണ് കൂടുതലും പെങ്കടുക്കുന്നത്. വിവിധ പാർട്ടികളുടെയും സംഘടനകളുടെയും കൊടികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അണികളുടെ സാന്നിധ്യം കാര്യമായി കാണാനില്ല. ശക്തിപ്രാപിക്കുന്ന സമരത്തിന് കൂടുതൽ സംഘടനകൾ പിന്തുണയുമായി രംഗത്ത് വരുന്നുണ്ട്. ബി.ജെ.പി മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന െഎക്യദാർഢ്യ പരിപാടി കയ്പമംഗലം പ്രസിഡൻറ് പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പുരുഷോത്തമൻ, സെക്രട്ടറി കെ.കെ. ജോഷി, സെൽവൻ മണക്കാട്ടുപടി എന്നിവർ പെങ്കടുത്തു. ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയും യോഗവും നടത്തി. പി.എൻ. ബാലകൃഷ്ണൻ, ഷാജു തലാശ്ശേരി, ഹേമലത ഗോപാലൻ, മണി കാവുങ്ങൽ, കെ.വി. തമ്പി, കെ.എം. പുഷ്കരൻ, പി.വി. ചന്ദ്രൻ, ഇ.കെ. ബൈജു എന്നിവർ സംസാരിച്ചു. ബുധനാഴ്ച കോൺഗ്രസിെൻറ െഎക്യദാർഢ്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.