തൃശൂര്‍: തുടർച്ചയായ മൂന്നാം നാളിലും മുഖ്യമന്ത്രിക്ക് തൃശൂരിൽ കരിങ്കൊടി പ്രതിഷേധം. പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനായി രാമനിലയത്തിൽനിന്ന് ഇറങ്ങിയ സമയത്തായിരുന്നു കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശിയത്. ജില്ല വൈസ് പ്രസിഡൻറ് ഡേവിഡ് കുര്യൻ, സെക്രട്ടറി വി.എസ്. ഡേവിഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിക്കുന്നതിനിടെ പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച വൈകീട്ട് പൂങ്കുന്നത്തെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.