ചേർപ്പ്: ആറാട്ടുപുഴ പൂരത്തിെൻറ പ്രധാന ചടങ്ങായ കൂട്ടി എഴുന്നള്ളിപ്പ് കൺകുളിർക്കെ കണ്ട് സായൂജ്യം നേടാൻ ആറാട്ടുപുഴ പാടത്ത് ആയിരങ്ങൾ ഒത്തുചേർന്നു. സന്ധ്യ മയങ്ങുന്നതോടെ പൂരപ്പാടത്തേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂട്ടിയെഴുന്നള്ളിപ്പ് അവസാനിക്കുന്നതുവരെ തുടർന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടും കൂടി എഴുന്നള്ളി നിൽക്കുന്ന തേവെരയും ദേവിമാെരയും കൂട്ടിയെഴുന്നള്ളിപ്പിന് സാക്ഷികളായ സഹസ്ര ജനങ്ങൾ കൈകൂപ്പി വണങ്ങി. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം ഉൗരകത്തമ്മ തിരുവടിയും േചർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരം കടവിലേക്ക് പുറപ്പെട്ടു. ആറാട്ടിൽ നിരവധി ഭക്തജനങ്ങളും പെങ്കടുത്തു. തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായതോടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളി. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങ് നടന്നു. ആറാട്ടുപുഴ ക്ഷേത്ര ജ്യോതിഷി അടുത്ത വർഷത്തെ പൂരത്തിെൻറ തീയതി ഗണിച്ച് നൽകി. കൂട്ടി എഴുന്നള്ളിപ്പിൽ 69 ആനകൾ അണിനിരന്നു. പൂരത്തിെൻറ സമാപന ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പിഷാരിക്കൽ ഭഗവതി ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിലെത്തും. 11.30 ഒാടെ പെരുവനത്തെ പകൽ പൂരത്തിൽ പെങ്കടുക്കാൻ എഴുന്നള്ളും. പെരുവനത്ത് അമ്മ തിരുവടിയും വലതുഭാഗത്ത് ചാത്തക്കുടം, തിരുവുള്ളക്കാവ് ശാസ്താക്കന്മാർ ഒരു ആനപ്പുറത്തും ഇടതുഭാഗത്ത് പിഷാരിക്കൽ ഭഗവതിയും കൂടി എഴുന്നള്ളും. പെരുവനം ക്ഷേത്രം വലംവെച്ച് വടക്കേ ഗോപുരത്തിന് സമീപത്ത് ദേവീദേവന്മാർക്കായി പട്ടിണിശംഖ് നടത്തും. തുടർന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലി സ്വക്ഷേത്രത്തിലേക്ക് മടങ്ങും. ക്ഷേത്രത്തിൽ താൽക്കാലികമായി ഉയർത്തിയ കൊടിമരം പിഴുതുമാറ്റുന്നതോടെ പൂരാഘോഷങ്ങൾക്ക് സമാപ്തിയാകും. പെരുവനം ക്ഷേത്രത്തിലെ പകൽപൂരത്തിൽ പെങ്കടുത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തുന്ന ചേർപ്പ് ഭഗവതിക്ക് മൂന്ന് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യം ഉണ്ടാകും. പഞ്ചവാദ്യം അവസാനിക്കുന്നതോടെ ക്ഷേത്രത്തിൽ പ്രവേശിച്ച് അശ്വതി നാളിൽ ഉയർത്തിയ കൊടിക്കൂറ അഴിച്ചുമാറ്റി ചമയങ്ങളില്ലാത്ത ഒരു ആന കൊടിമരം കുത്തി താഴെ ഇടുന്നതോടെ പൂരത്തിന് സമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.