ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ചാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ ചാ​ടേ​ണ്ടി​വ​രും

തൃശൂർ: മെഡിസിറ്റിയെന്ന തലയെടുപ്പോടെ വികസിക്കുന്ന തൃശൂരിൽ സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ കാറ്റിൽപറത്തി. 15ഓളം സ്വകാര്യ ആശുപത്രികളുള്ള തൃശൂരിൽ ഫയർഫോഴ്സ് എൻ.ഒ.സി ഉള്ളത് രണ്ട് ആശുപത്രികൾക്ക് മാത്രം. ജില്ലയിലെ ഇതര ഫയർ സ്റ്റേഷൻ പരിധികളിലും സ്ഥിതി തഥൈവ. സൺ ആശുപത്രിയിലെ തീപിടിത്തതിെൻറ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് ഫയർഫോഴ്സ് ഇന്ന് കലക്ടർക്ക് കൈമാറും. രണ്ട് സ്വകാര്യ മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് മെഡിക്കൽ കോളജുകൾക്കും അഗ്നിസുരക്ഷാവിഭാഗത്തിെൻറ എൻ.ഒ.സിയില്ല. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സൺ ആശുപത്രിക്ക് പുറമെ ദയ ആശുപത്രിക്കുമാത്രമാണ് നഗരപരിധിയിൽ ഫയർഫോഴ്സ് അനുശാസിക്കുന്ന സംവിധാനങ്ങളും അംഗീകാരവുമുള്ളത്. ഈ രണ്ട് ആശുപത്രികളിൽ ഒഴികെ മറ്റെല്ലായിടത്തും എങ്ങനെ എത്തണമെന്നോ തീപിടിത്തമുണ്ടായാൽ രോഗികളെ ഒഴിപ്പിക്കേണ്ടത് സംബന്ധിച്ച മാർഗരേഖയോ തങ്ങളുടെ പക്കലില്ലെന്ന് ഫയർഫോഴ്സ് പറയുന്നു. മിക്ക ആശുപത്രി കെട്ടിടങ്ങളും ഫയർഫോഴ്സിെൻറ പ്രാഥമിക എൻ.ഒ.സിക്കുശേഷം വീണ്ടും നിർമിക്കുകയോ രൂപമാറ്റം വരുത്തുകയോ െചയ്തിട്ടുണ്ട്. എൻ.ഒ.സി പുതുക്കാൻ എല്ലാ വർഷവും ഫയർഫോഴ്സ് നോട്ടീസ് നൽകാറുണ്ട്. എന്നാൽ, ഇത് അവഗണിക്കുകയാണ് പതിവ്. കാരണം അനധികൃത നിർമാണംതന്നെ. പത്ത് നിലയിൽ കൂടുതലുള്ള സ്വകാര്യ ആശുപത്രികൾപോലും ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഓഫിസർ എ.എൽ. ലാസൻ പറഞ്ഞു. എൻ.ഒ.സി പുതുക്കിയില്ലെങ്കിൽ ഫയർഫോഴ്സിന് നിർബന്ധിക്കാനാവില്ല. ഫയർഫോഴ്സ് സാധ്യമായ എല്ലാ നടപടിയും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫയർഫോഴ്സ് എൻ.ഒ.സിയുണ്ടെങ്കിൽ മാത്രേമ വർഷത്തിലൊരിക്കൽ ഉദ്യോഗസ്ഥരെത്തി മോക് ഡ്രില്ലും ജീവനക്കാർക്ക് പരിശീലനവും നൽകാനാകൂ. ഇതിന് ഫയർഫോഴ്സ് സന്നദ്ധവുമാണ്. എന്നാൽ, മനസ്സുവെക്കേണ്ടത് ആശുപത്രി മാനേജ്മെൻറുകളാണ്. അർധസർക്കാർ ആശുപത്രിയും സർക്കാർ ആശുപത്രിയും എൻ.ഒ.സി എടുക്കാത്തതിൽ ഉൾപ്പെടും. ഇവയിൽ അനധികൃത നിർമാണം വിരളമാണെന്ന ആശ്വാസം മാത്രം. ഫയർഫോഴ്സ് വാഹനത്തിന് സുഗമമായി പ്രവേശിക്കാനുള്ള സൗകര്യംപോലും ഇല്ലാത്തവിധം നിർമാണം നടത്തിയ ആശുപത്രിയും നഗരത്തിലുണ്ട്. കോർപറേഷൻ അധികൃതരും അനധികൃത നിർമാണത്തിന് ചൂട്ടുപിടിക്കുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.