കൊടുങ്ങല്ലൂർ: നഗരത്തിൽ സുപ്രീംകോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ കൺസ്യൂമർ ഫെഡ് വിേദശമദ്യശാല അധികൃതർ പുനഃസ്ഥാപിക്കുമെന്ന ആശങ്കയിൽ പ്രദേശവാസികൾ പ്രതിരോധത്തിന് ഒരുങ്ങുന്നു. രാത്രിയുടെ മറവിൽ മദ്യം ഇറക്കുമോയെന്നാണ് ആശങ്ക. നാട്ടുകാർ രാത്രി കാവലിലാണ്. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശോഭ ജോഷി, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, കൗൺസിലർ പ്രഭേഷ് എന്നിവർ സമരപ്പന്തലിൽ എത്തി. ശോഭ ജോഷി (രക്ഷാ.), ഡോ. ആത്മാറാം (ചെയർ.), രാജേഷ് (കൺ.), മൂസ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ കർമസമിതിക്ക് രൂപംനൽകി. മദ്യശാല അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രദേശവാസികൾ. തൊട്ടടുത്തായി നിലവിലുണ്ടായിരുന്ന മദ്യ, കള്ള് ഷാപ്പുകൾ കാരണം വർഷങ്ങളോളം അനുഭവിച്ച അസ്വസ്ഥതകൾക്കും ദുരിതങ്ങൾക്കും അറുതിയായതിെൻറ ആഹ്ലാദത്തിനുമേലാണ് ആശങ്കയുടെ കരിനിഴൽ വീണിരിക്കുന്നത്. ജനവാസ കേന്ദ്രത്തിലൂെട പോകുന്ന േറാഡ് നഗരത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കള്ള് ഷാപ്പും വിദ്ദേശ മദ്യശാലയും പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് റോഡിൽ സദാസമയം മദ്യപരുടെ പേക്കൂത്തായിരിന്നു. റോഡ് കൈയടക്കുന്ന മദ്യപാനികളുടെ മറയില്ലാത്ത മൂത്രമൊഴിക്കലും മറ്റും കാരണം വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വിദ്യാർഥികളും സ്ത്രീകളും മുതിർന്നവരുമെല്ലാം പ്രയാസങ്ങൾ അനുഭവിച്ചാണ് ഇതുവഴി കടന്നുപോയിരുന്നത്. ജനവാസ േകന്ദ്രം മാത്രമല്ല ആശുപത്രി ഉൾപ്പെടെ സ്ഥാപനങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. സഹികെട്ട സ്ഥലവാസികൾ സ്ത്രീകൾ ഉൾപ്പെടെ കർമസമിതി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങവേയാണ് സുപ്രീംകോടതി വിധിയുണ്ടായത്. എന്നാൽ, വിധിയുടെ പശ്ചാത്തലത്തിൽ നീക്കം ചെയ്ത മദ്യശാല തിരിച്ചുവരുമെന്ന പ്രചാരം ശക്തമായതോടെ സ്ഥലവാസികൾ സമരത്തിന് തയാറെടുക്കുകയാണ്. ഇവിടെ നിന്ന് മാറ്റിയ മദ്യശാല മറ്റു പലയിടങ്ങളിലും പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമിെച്ചങ്കിലും ജനങ്ങളുടെ എതിർപ്പ് കാരണം നടന്നില്ല. എരിശ്ശേരിയിൽ തുറന്നെങ്കിലും ഉടൻ അടക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.