ചെന്ത്രാപ്പിന്നി: മീനമാസം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയായിരിേക്ക തീരദേശ മേഖല വരണ്ടു. കുളങ്ങളും കിണറുകളും തോടുകളും വറ്റി. കുടിവെള്ളത്തിനായി പൊതുടാപ്പിന് മുന്നില്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. കാട്ടൂര്‍, കുട്ടമംഗലം, ചൂലൂര്‍, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൂരിക്കുഴി, ചളിങ്ങാട്, പൊന്മാനിക്കുടം, പെരിഞ്ഞനം ഭാഗങ്ങളിലെല്ലാം കുടിവെള്ള പ്രതിസന്ധിയുണ്ട്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ശുദ്ധജല വിതരണം നടക്കുന്നത് ആശ്വാസം പകരുന്നുണ്ട്. വറ്റാത്ത ഉറവയുണ്ടായിരുന്ന കിണറുകളും കുളങ്ങളും വരണ്ട സ്ഥിതി ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കുഴൽ കിണറിൽനിന്ന് കൃഷിക്ക് ജലസേചനം നടത്തിയവര്‍ ജലവിതാനം താഴ്ന്നതോടെ നനക്കല്‍ നിര്‍ത്തി. അതിനാൽ കൃഷി ഉണങ്ങിക്കരിയുന്ന കാഴ്ചകള്‍ക്ക് പഞ്ഞമില്ല. കനോലി കനാലില്‍ ഉപ്പുവെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ജലസ്രോതസ്സുകളിൽ ഉപ്പുവെള്ളം കലർന്നു. പെരുന്തോടുകള്‍പോലും നീർക്കുഴികളായി ചുരുങ്ങി. സന്നദ്ധ സംഘടനകളും മത സ്ഥാപനങ്ങളും നടത്തുന്ന ജലവിതരണം കാത്തിരിക്കുന്ന പ്രദേശങ്ങള്‍ നിരവധിയാണ്. കാളമുറി മസ്ജിദ് മുബാറക്കിെൻറ പൊതുടാപ്പില്‍നിന്നാണ് പ്രദേശെത്ത നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.