ശാസ്താംകോട്ട: ചക്കുവള്ളി ശ്രീപരബ്രഹ്മക്ഷേത്രത്തിേൻറതെന്ന് ഹൈകോടതി വിധിച്ച ഭൂമിയിൽനിന്ന് വ്യാപാരികൾ മുഴുവൻ കടകൾ ഒഴിഞ്ഞിട്ടും താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റാൻ വൈകുന്നതായി ആക്ഷേപം. കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘ്പരിവാർ സംഘടനകൾ ഒരുമാസമായി നടത്തുന്ന സമരം പരമ്പരാഗത സി.പി.എം അണികൾക്കിടയിൽ അടിയൊഴുക്ക് സൃഷ്ടിക്കുന്നുണ്ട്. ബി.െജ.പിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും സംസ്ഥാന നേതാക്കളെ ദിവസവും എത്തിച്ച് സമരം ശക്തമായി മുന്നോട്ട് പോകുകയാണ്. മാർച്ച് 10നുമുമ്പ് കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് 40 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈകോടതി ജില്ല കലക്ടർക്ക് കർശന നിർദേശം നൽകിയത്. വിധി നടപ്പാക്കാനായി 13ാം തീയതി റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ വമ്പൻ സന്നാഹങ്ങളുമായി എത്തിയെങ്കിലും സി.പി.എമ്മിെൻറ കടുത്ത പ്രതിഷേധത്തെതുടർന്ന് മടങ്ങിപ്പോയി. അന്നുമുതൽ ശ്രീപരബ്രഹ്മ ക്ഷേത്രഭൂമി വിേമാചനസമരസമിതി രൂപവത്കരിച്ച് സംഘ്പരിവാർ സമരവും തുടങ്ങി. ഇതിനിടെ സ്വയം ഒഴിഞ്ഞുപോകാൻ ഒരുമാസത്തെ സാവകാശം ചോദിച്ച് വ്യാപാരികൾ ഹൈേകാടതിയെ സമീപിക്കുകയും കോടതി ഏപ്രിൽ 12 വരെ സമയം അനുവദിക്കുകയും ചെയ്തു. ഇപ്പോൾ മുഴുവൻ വ്യാപാരികളും ഇൗ ഭൂമിയിലെ കടകൾ പെറുക്കിയൊഴിഞ്ഞ് പോയിരിക്കുകയാണ്. അവരിൽ ഏറെയും ചക്കുവള്ളി ടൗണിെൻറ വിവിധ ഭാഗങ്ങളിലായി കടകൾ തുടങ്ങുകയും ചെയ്തു. പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയുണ്ടാക്കിയതും അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ ജീർണിച്ചതും ഒാടിട്ടതുമായ കടകൾ മാത്രമാണ് ഇപ്പോൾ ക്ഷേത്രഭൂമിയിൽ ശേഷിക്കുന്നത്. ഇവക്ക് അവകാശം പറയാൻ ആരും മുന്നോട്ട് വരാതിരിക്കെ അധികൃതർ മുൻകൈയെടുത്ത് പൊളിച്ചുനീക്കി ക്ഷേത്രഭൂമി വീണ്ടെടുത്ത് നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതേസമയം വ്യാപാരികൾക്ക് ഒപ്പം നിന്ന സി.പി.എം നിലപാട് കഴിഞ്ഞ ഒരുമാസത്തിനിടെ ക്ഷേത്രവിശ്വാസികളായ സി.പി.എം അനുഭാവ കുടുംബങ്ങളിൽ ശക്തമായ അടിയൊഴുക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രാദേശികതലത്തിലെ സി.പി.എം നേതാക്കൾ അണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിയർക്കുകയാണ്. മറുവശത്ത് സംഘ്പരിവാർ രാഷ്ട്രീയത്തിന് ഇൗ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട വേരോട്ടം ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.