വേ​ന​ൽ​മ​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം

പുനലൂർ: കനത്ത മഴയിലും കാറ്റിലും കിഴക്കൻ മേഖലയിൽ വ്യാപകനാശം. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടു. കാറ്റിൽ മരങ്ങൾ വീടുകളുടെ മുകളിലേക്കും മറ്റും വീണു. ഇടമൺ അണ്ടൂർപച്ച, ഉറുകുന്ന് ഭാഗങ്ങളിലാണ് കൂടുതൽ നാശം നേരിട്ടത്. പലയിടത്തും വൈദ്യുതി ലൈനുകളും തകരാറിലായി. ഇടിമിന്നലിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. കൊട്ടാരക്കര: ഉമ്മന്നൂരിൽ മിന്നലിൽ വീടും വീട്ടുപകരണങ്ങളും നശിച്ചു. ഉമ്മന്നൂർ മുകളുവിള കോളനിയിൽ രഘുഭവനിൽ പ്രസന്നയുടെ വീടാണ് തകർന്നത്. മേൽക്കൂര പൂർണമായും തകർന്ന് ഭിത്തികൾ വിണ്ടുകീറി. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സമീപത്തെ വീടുകളിലെ ഡിഷ് ആൻറിനകൾ തെറിച്ചുപോയി. പല വീടുകളിലും നാശനഷ്ടങ്ങൾ ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.