പുനലൂർ: വരൾച്ച രൂക്ഷമായ മലയോര പഞ്ചായത്തായ ആര്യങ്കാവിൽ സർക്കാർ നൽകുന്ന കുടിവെള്ളത്തിന് റേഷൻ ഏർപ്പെടുത്തിയതിനൊപ്പം ലഭിക്കണമെങ്കിൽ കൈക്കൂലിയും നൽകണം. റവന്യൂ, പഞ്ചായത്ത് അധികൃതർ അറിയാെതയാണ് കുടിവെള്ളം എത്തിക്കുന്നവർ നിയന്ത്രണവും ഒപ്പം കൈക്കൂലിയും ആവശ്യപ്പെടുന്നത്. ഒരു ടാങ്കറിലും ഒരു ട്രാക്ടറിലുമാണ് ഇവിടെ വെള്ളമെത്തിക്കുന്നത്. തെന്മല ഡി.എഫ്.ഒ ഓഫിസിന് സമീപം ജല അതോറിറ്റിയുടെ പമ്പ്ഹൗസിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. ഓരോ വീട്ടുകാർക്കും മൂന്നുകുടത്തിൽ കൂടുതൽ വെള്ളം നൽകില്ല. കൂടുതൽ ആവശ്യപ്പെട്ടാൽ 250 രൂപ വരെ വണ്ടിക്കാർ കൈക്കൂലി ചോദിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇേതച്ചൊല്ലി കുടിവെള്ളമെത്തിക്കുന്നവരും നാട്ടുകാരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടാകുന്നു. തോട്ടംമേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. ഈ മേഖല കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. വേനൽമഴ കാര്യമായി ലഭിക്കാതായതോടെ കിണറുകളും മറ്റ് ജലസ്രോതസ്സുകളും പൂർണമായി വറ്റി. കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.